Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കണ്ണിന് കൗതുകമായി കളിമണ്ണിലെ കരവിരുത്; എല്ലാം അച്ചില്ലാതെ കൈകൊണ്ട് നിർമ്മിച്ചവ, ആവശ്യക്കാരേറെയെന്ന് ബാലരാമപുരം സ്വദേശി സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2025, 04:30 pm IST
in Thiruvananthapuram, Lifestyle

ബാലരാമപുരം: തിരുവനന്തപുരം- കന്യാകുമാരി ദേശീയപാതയിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ കണ്ണുടക്കുന്ന കാഴ്‌ച്ചയാണ് ബാലരാമപുരത്തെ കളിമണ്ണില്‍ തീര്‍ത്ത കമനീയ ശില്പങ്ങളുടെ അപൂര്‍വ ശേഖരവും വില്പനയും. ബാലരാമപുരം സ്വദേശി സുരേഷാണ് ഇവിടെ കച്ചവടം നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. മണ്‍പാത്ര വില്പന നടത്തുന്ന ഈ സ്ഥലത്തിന് ഇരുന്നൂറ് വര്‍ഷത്തിലേറെ പഴക്കമുണ്ട്.

മണ്‍പാത്രങ്ങള്‍ക്ക് പുറമെ ബുദ്ധന്റെ പ്രതിമ, മണ്ണില്‍ തീര്‍ത്ത മറ്റ് ശില്പങ്ങള്‍, മണ്ണില്‍ തീര്‍ത്ത വിളക്കുകള്‍, വിവിധ വലുപ്പമുള്ള കൂജകള്‍, പൂച്ചെട്ടികള്‍, തുളസിത്തറകള്‍, ശിലയില്‍ തീര്‍ത്ത അമ്മി, ഇടികല്ല്, ഭരണികള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. കാവിയും കറുപ്പും നിറങ്ങളില്‍ പല വലുപ്പത്തില്‍ നിരന്നിരിക്കുന്ന മണ്‍ പ്രതിമകള്‍ അച്ചില്ലാതെ കൈകൊണ്ട് നിര്‍മ്മിച്ചിരിക്കുന്നവയാണ്. അതിനാല്‍ ഇതിന് ആവശ്യക്കാരെറെയാണ്.

ശില്പങ്ങള്‍ പ്രധാനമായും കൊൽക്കത്ത, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് എത്തുന്നത്. ചെടിച്ചെട്ടിയും, മണ്‍കലങ്ങളും നെയ്യാറ്റിന്‍കര തൊഴുക്കലില്‍ നിന്നുമാണെത്തിക്കുന്നത്. കച്ചവടം കൂടുതല്‍ നടക്കുന്നത് ആറ്റുകാല്‍ പൊങ്കാലയ്‌ക്കാണെന്ന് സുരേഷ് പറയുന്നു. വിദേശികളുള്‍പ്പെടെ ഉല്പന്നങ്ങള്‍ വാങ്ങാനെത്താറുണ്ട്. അടുത്ത കാലത്ത് പ്രചാരം നേടിയ പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിര്‍മ്മിത ശില്പങ്ങള്‍ക്ക് പൂര്‍ണ്ണതയില്ലാത്തതിനാല്‍ മണ്ണില്‍ നിര്‍മ്മിച്ച ശില്പങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്.

കച്ചവടത്തില്‍ നിന്ന് വലിയ ലാഭമൊന്നും ലഭിക്കുന്നില്ലെങ്കിലും ഇഷ്ടം കൊണ്ട് ചെയ്യുന്ന ജോലിയാണിതെന്ന് സുരേഷ് പറയുന്നു. ബാലരാമപുരത്തെ തന്റെ കടയില്‍ പലതവണ ബസുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇടിച്ചുകയറി അപകടമുണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ അമ്മൂമ്മ മരണപ്പെട്ടതും ഇതേ കടയിലേക്ക് ഇടിച്ചുകയറിയ ബസപകടത്തിലാണ്. ഇവിടെ റോഡ് വികസനം വരുന്നുണ്ട്. തനിക്കും രണ്ട് സഹോദരങ്ങള്‍ക്കുമായുള്ളത് ഒന്‍പത് സെന്റ് ഭൂമിയാണ്, വികസനത്തിനായി നാലുസെന്റ് പോകും അഞ്ചുസെന്റ് അവശേഷിക്കും.അപ്പോഴും മുന്‍പില്‍ മണ്‍പാത്ര കടയുണ്ടാകുമെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്ന് സുരേഷ് പറയുന്നു.

ഒരു പക്ഷേ താനായിരിക്കും ഈ പരമ്പരാഗത വ്യവസായത്തിലെ അവസാന കണ്ണി. മക്കള്‍ക്ക് ഇതിനോട് താല്പര്യമില്ല. എങ്കിലും മക്കളെ പഠിപ്പും പട്ടിണിയില്ലാതെ കുടുംബവും മുന്നോട്ടു നയിക്കാന്‍ തുണച്ച മണ്‍പാത്ര വ്യവസായത്തെ മരണം വരെ ചേര്‍ത്തുപിടിക്കുമെന്ന് സുരേഷ് പറയുന്നു.

ഹരി പെരുങ്കടവിള

Tags: sureshBalaramapuramCraftsmanship in clayDelight to the eyeEverything is handmadeWithout a moldHigh demand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലമ്പുഴയില്‍ സുരേഷിനെയും കഴക്കൂട്ടത്ത് പ്രേംകുമാറിനെയും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala

അച്ഛന്റെ തണലില്‍ രാഷ്‌ട്രീയ നേതാവായ വ്യക്തിയല്ല രാജീവ് ചന്ദ്രശേഖര്‍,രാഷ്‌ട്രീയത്തിലേക്ക് വന്നത് കിങ്ങിണിക്കുട്ടനായിട്ടല്ല- എസ്. സുരേഷ്

Kerala

ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിലെ ശ്രീതുവിനെ ജയിലിന് പുറത്തിറക്കിയത് സെക്സ് റാക്കറ്റ്

Kerala

പിണറായിയുടെ സിസ്റ്റത്തിന്റെ പരാജയം ചൂണ്ടിക്കാട്ടിയ ഡോക്ടറെ വേടയാടാന്‍ അനുവദിക്കില്ല: ബിജെപി

Kerala

ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനം ബാലരാമപുരത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.