Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഗോവിന്ദയും സുനിതയും പിരിയുന്നു? കുടുംബപ്പേര് ഉപേക്ഷിച്ചതിന് പിന്നാലെ വെളിപ്പെടുത്തലുമായി താരപത്നി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2025, 06:46 am IST
in Entertainment

ബോളിവുഡിനെ ഒരുകാലത്ത് അടക്കി വാണിരുന്ന താരമാണ് നടൻ ഗോവിന്ദ. എന്നാൽ, തന്റെ കരിയറിനേക്കാൾ, വ്യക്തിജീവിതത്തിലെ വിവാദങ്ങൾ കൊണ്ടാണ് നടൻ കൂടുതലും വാർത്തകളിൽ ഇടം നേടിയിരുന്നത്. ഹീറോ നമ്പർ 1 നായകന്റെ ദാമ്പത്യ ജീവിതവും, പ്രശസ്ത നായികമാരുമായിട്ടുള്ള പ്രണയങ്ങളും എന്നും ഗോസ്സിപ് കോളങ്ങൾ ചർച്ച ചെയ്തിരുന്നു. ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജയാവട്ടെ, പലപ്പോഴും തന്റെ തുറന്നുപറച്ചിലുകളിലൂടെ വാർത്തകളിൽ ഇടംനേടാറുണ്ട്. ചിലർക്കത് ഇഷ്ടപ്പെടുമ്പോൾ മറ്റുചിലർക്ക് അങ്ങനെയല്ല. അതുകൊണ്ട് തന്നെ താരപത്നി പല തവണ ട്രോളുകൾക്ക് ഇരയായിട്ടുണ്ട്.

 

ഗോവിന്ദയും സുനിത അഹൂജയും തമ്മിൽ വേർപിരിയുകയാണെന്ന വാർത്തകൾ മാധ്യമങ്ങൾ ആഘോഷിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എന്നാൽ ഇടയ്‌ക്ക് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ, താനും ഭർത്താവും ഇപ്പോഴും ഒന്നിച്ചു തന്നെയാണ് ജീവിക്കുന്നതെന്ന് താരപത്നി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, അടുത്തിടെ ഗോവിന്ദയുടെ കുടുംബപ്പേരായ ‘അഹൂജ’ സുനിത തന്റെ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തതോടെ, ബോളിവുഡ് താരവും ഭാര്യയും വിവാഹമോചിതരാവുകയാണെന് മാധ്യമങ്ങളും ആരാധകരും ഉറപ്പിച്ചു.

 

എന്നാൽ അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ച സുനിത, തന്റെ ഇൻസ്റ്റാഗ്രാം യൂസർനെയിമിലെ മാറ്റങ്ങളെക്കുറിച്ച് മനസ്സ് തുറന്ന്. ഇപ്പോൾ പേരിനൊപ്പം ഒരു എസ് എന്ന അക്ഷരം കൂടി ചേർത്ത സുനിത, ഈ മാറ്റങ്ങൾ ഒക്കെ വരുത്തിയത് സംഖ്യാശാസ്ത്രപരമായ വിശ്വാസങ്ങൾ കാരണമാണെന്നാണ് പറയുന്നത്. പേരിൽ നിന്ന് ഭർത്താവിന്റെ കുടുംബപ്പേര് മാറ്റാനും ഒരു ‘S’ കൂടി ചേർക്കാനും തനിക്ക് സംഖ്യാശാസ്ത്രത്തിൽ നിപുണനായ ഒരു വ്യക്തിയിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നുവെന്നും സുനിത വെളിപ്പെടുത്തി. ഇതിലൂടെ വലിയ പേരും പ്രശസ്തിയും നേടാൻ സഹായിക്കുമെന്നും താരപത്നി പറയുന്നു.

 

ഈ മാറ്റങ്ങൾ യഥാർത്ഥത്തിൽ തനിക്ക് പേരും പ്രശസ്തിയും നേടിക്കൊടുത്തോ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, അത് ശരിക്കും ഫലം കണ്ടുവെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളിൽ തനിക്ക് ലഭിച്ച വലിയ മാധ്യമ ശ്രദ്ധയാണ് അതിനു തെളിവെന്നും സുനിത പറഞ്ഞു. ഏകദേശം ഒരു വർഷം മുൻപാണ് ഈ മാറ്റങ്ങൾ വരുത്തിയതെന്നും അവർ വ്യക്തമാക്കി. “ഞാൻ ‘അഹൂജ’ എന്ന ഭാഗം മാറ്റി, എന്റെ പേരിനൊപ്പം ഒരു അധിക ‘S’ ചേർത്തു. പക്ഷേ ഈ മാറ്റം ഏകദേശം ഒരു വർഷം മുൻപ് സംഭവിച്ചതാണ്. ഇത് പൂർണ്ണമായും സംഖ്യാശാസ്ത്രപരമായ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു. എനിക്ക് പേരും പ്രശസ്തിയും വേണം, ആർക്കാണ് വേണ്ടാത്തത്, അല്ലേ?” സുനിത പറഞ്ഞു.

 

സുനിത അഭിമുഖത്തിൽ പറഞ്ഞത് താൻ എന്നും ഒരു ‘അഹൂജ’ ആയിരിക്കുമെന്നും, ആ പേര് ഉപേക്ഷിക്കുന്ന ദിവസം ഈ ലോകം വിട്ടുപോകുന്ന ദിവസമായിരിക്കുമെന്നുമാണ്. യഥാർത്ഥത്തിൽ താൻ തന്റെ സർ നെയിം ഉപേക്ഷിച്ചിട്ടില്ലെന്നും, ഇൻസ്റ്റാഗ്രാമിന് വേണ്ടി മാത്രമാണ് സംഖ്യാശാസ്ത്രത്തെ ആശ്രയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. തങ്ങളുടേത് സന്തോഷകരമായ കുടുംബ ജീവിതമാണെന്നും, തങ്ങളിൽ നിന്ന് നേരിട്ട് വരുന്നതല്ലാതെ മറ്റൊന്നും ആളുകൾ വിശ്വസിക്കരുതെന്നുമാണ് തനിക്കും ഗോവിന്ദയ്‌ക്കും ചുറ്റുമുണ്ടായിരുന്ന വിവാഹമോചന വാർത്തകളെ തള്ളിക്കളഞ്ഞുകൊണ്ട് സുനിത പറഞ്ഞത്. ഗോവിന്ദയും സുനിതയും 38 വർഷമായി വിവാഹിതരാണ്. അവരുടെ വേർപിരിയലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തുടങ്ങിയത്, സുനിത ഒരു അഭിമുഖത്തിൽ തങ്ങൾ വെവ്വേറെ താമസിക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോഴാണ്. ഇതിനെത്തുടർന്ന് ഊഹാപോഹങ്ങൾ ശക്തിപ്പെട്ടു, സുനിതയുടെ അഭിഭാഷകൻ ആറുമാസം മുമ്പ് അവർ ഒരു നോട്ടീസ് നൽകിയിരുന്നുവെന്നും പറഞ്ഞു. ഗോവിന്ദയുടെ അവിഹിത ബന്ധം ദമ്പതികൾക്കിടയിൽ വിവാഹമോചനത്തിന് കാരണമായേക്കാമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

Tags: Hindi MoviedivorceLatest newsGovindhaSunitha ahuja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.