കൊച്ചി: ഇസ്രയേല്‍ അനുകൂല മുദ്രാവാക്യവുമായി സിപിഎം ജാഥയില്‍ ബഹളമുണ്ടാക്കിയ 52കാരിയെ അറസ്റ്റ് ചെയ്ത് വിട്ടു മട്ടാഞ്ചേരി സ്വദേശി നീത ബ്രൈറ്റ് ഫെര്‍ണാണ്ടസിനെയാണ് സെന്‍ട്രല്‍ പിടികൂടിയത്.
ബുധനാഴ്ച വൈകിട്ട് എറണാകുളം നഗരത്തില്‍ സിപിഎം സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയിലാണ് സംഭവം. റാലിയുടെ സമീപമെത്തിയ നീത മുദ്രാവാക്യം വിളിച്ചു. ഇസ്രയേല്‍ പതാക ഉയര്‍ത്തി കാണിക്കുകയും ചെയ്തു.
സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. റാലി നടത്തി വഴി തടസപ്പെടുത്തിയതിന് സിപിഎം നേതാക്കള്‍ക്കെതിരെയും കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: