ചെന്നൈ: നടന്‍ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കില്‍പ്പോക്ക്, അണ്ണാനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സീ ഷെല്‍ എന്ന ഹോട്ടലുകളിലാണ് റെയ്ഡ് നടുന്നത്.
നികുതി വെട്ടിപ്പാണ് റെയ്ഡിന് കാരണം.വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നതാണ് ആര്യക്കെതിരായ ആരോപണം. നികുതി വെട്ടിച്ചെന്നും ആരോപണമുണ്ട്.
അണ്ണാനഗറിലെ ഭക്ഷണശാലയില്‍ നിന്നാണ് ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: