മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കോലം കത്തിച്ച് എസ് ഡി പി ഐ . ഇറാനെ ആക്രമിക്കുന്നതിനെതിരെ പ്രതിഷേധിക്കാൻ മറ്റ് മാർഗങ്ങളില്ലാതെ വന്നപ്പോഴാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിൽ കോലം കത്തിക്കാൻ ശ്രമിച്ചത് . കനത്ത മഴയ്ക്കിടെയായിരുന്നു കഷ്ടപ്പെട്ട് കോലം കത്തിക്കാനുള്ള ശ്രമം.
ഇസ്രായേലിനെതിരായ പ്രതിഷേധവും ആളിക്കത്തി. എസ്ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ കലാശക്കൊട്ടിലാണ് നെതന്യാഹുവിന്റെ കോലം കത്തിക്കാൻ ശ്രമിച്ചത് . നിലമ്പൂർ ടൗണിലും എടക്കരയിലുമായിരുന്നു കലാശക്കൊട്ട് നടന്നത്. ഇസ്രായേലിനോടുള്ള ഇന്ത്യൻ മൃദുസമീപനം അപമാനമാണെന്നാണ് അഡ്വ. സാദിഖ് നടുത്തൊടിയുടെ വാദം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: