തിരുവനന്തപുരം: ടൂറിസം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ആഡ്വെന്‍ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസും സംയുക്തമായി നടത്തുന്ന സാഹസിക ടൂറിസം പരിശീലന പരിപാടിയായ ആഡ്വെന്‍ചര്‍ ആക്ടിവിറ്റി അസിസ്റ്റന്റ് കോഴ്സില്‍ (ഏഴ് ദിവസം) പങ്കെടുക്കാം. എട്ടാം ക്ലാസ് പാസായ 2025 ജൂണ്‍ 1 ന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്സ് ഫീസ് 14,000 രൂപ + 18 ശതമാനം ജിഎസ്ടി. കിറ്റ്‌സിന്റെ തിരുവന്തപുരത്തുള്ള കേന്ദ്രത്തിലാണ് പരീശീലനം നടക്കുക. ജൂണ്‍ 25 ന് തുടങ്ങുന്ന ബാച്ചില്‍ ചേരുന്നതിനായി വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ 21 നകം ഡയറക്ടര്‍, കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ്, റെസിഡന്‍സി, തൈക്കാട്, തിരുവനതപുരം-695014 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഇ-മെയില്‍: [email protected]. ഫോണ്‍: 8129816664.
പ്രതികരിക്കാൻ ഇവിടെ എഴുതുക: