World

ഇനിയും മിസൈല്‍ തൊടുത്തുവിട്ടാല്‍ ടെഹ്‌റാന്‍ കത്തിച്ചു കളയും; മുന്നറിയിപ്പുമായി ഇസ്രായേല്‍

Published by

ജറുസലേം: ഇസ്രായേലിന് നേരെയുള്ള മിസൈല്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന ഭീഷണിയുമായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖമേനിയ്‌ക്കാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത് . ഇറാന്റെ നേതൃത്വം സ്വന്തം ജനങ്ങളെ അപകടത്തിലാക്കുകയാണെന്ന് കാറ്റ്സ് പറഞ്ഞു.

”ഇറാന്‍ ഏകാധിപതി ഇറാനിലെ പൗരന്മാരെ ബന്ദികളാക്കുകയാണ്, ഇസ്രായേല്‍ പൗരന്മാര്‍ക്ക് വരുത്തിയ ഗുരുതരമായ ദ്രോഹത്തിന് അവര്‍, പ്രത്യേകിച്ച് ടെഹ്റാന്‍ നിവാസികള്‍, കനത്ത വില നല്‍കേണ്ടിവരും, ഖാംനഈ ഇസ്രായേലിലേക്ക് മിസൈലുകള്‍ തൊടുത്തുവിടുന്നത് തുടര്‍ന്നാല്‍, ടെഹ്‌റാന്‍ കത്തിച്ചുകളയും.’കാറ്റ്സ് വ്യക്തമാക്കി.

ഇന്ന് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ചുരുങ്ങിയത് 78 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 329 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by