തിരുവനന്തപുരം: അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് 503 കപ്പലിനെ നിയന്ത്രണത്തിലാക്കിയെന്ന് നാവികസേന. ടൗ ലൈന്‍ കെട്ടിയാണ് കപ്പലിനെ നിയന്ത്രണത്തിലാക്കിയത്. നാവികസേനയും ഇന്ത്യന്‍ തീരസംരക്ഷണ സേനയും ചേര്‍ന്ന് ദിവസങ്ങളായി നടത്തുന്ന അശ്രാന്ത പരിശ്രമമാണ് വിജയത്തിലേക്ക് എത്തുന്നത്. ഇനി കപ്പലിനെ കൂടുതല്‍ ഉള്‍ക്കടലിലേക്ക് നീക്കും.
ഇന്ത്യന്‍ നാവികസേനയും ഇന്ത്യന്‍ തീരസംരക്ഷണ സേനയും ചേര്‍ന്ന് ദിവസങ്ങളായി നടത്തുന്ന അശ്രാന്ത പരിശ്രമമാണ് വിജയത്തിലേക്ക് എത്തുന്നത്
നേരത്തെ കോസ്റ്റ്ഗാര്‍ഡ് കെട്ടിയ ടൗലൈന്‍ കടല്‍ പ്രക്ഷുബ്ധയമായതോടെ പൊട്ടിപ്പോയിരുന്നു. വെളളിയാഴ്ച വൈകിട്ട് ആറ് മണിയോടെ വീണ്ടും ടൗ ലൈന്‍ ബന്ധിപ്പിച്ചു. കൂടുതല്‍ ഉള്‍ക്കടലിലേക്ക് കപ്പലിനെ നീക്കുന്ന പ്രവൃത്തികള്‍ തുടങ്ങി. നാവികസേനയുടെ ഹെലികോപ്റ്റര്‍ വഴിയാണ് വാന്‍ ഹൈ 503ലേക്ക് സാല്‍വേജ് ക്രൂവിനെ ഇറക്കിയത്. കപ്പലില്‍ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: