Categories: India

അച്ഛനെയും അമ്മയെയും താന്‍ ജോലി ചെയ്യുന്ന യുഎസിലെ വാള്‍മാര്‍ട്ടില്‍ കൊണ്ടുപോയി കാണിച്ച് മകള്‍ ദേവശ്രീ ഭാരതീയ..ഭാരതത്തിന്റെ മകള്‍ക്ക് കയ്യടി

അച്ഛനെയും അമ്മയെയും താന്‍ ജോലി ചെയ്യുന്ന യുഎസിലെ വാള്‍മാര്‍ട്ടില്‍ കൊണ്ടുപോയി ചുറ്റിനടത്തി കാണിച്ച് മകള്‍ ദേവശ്രീ ഭാരതീയ. ഭാരതത്തിനാകെ മാതൃക കാട്ടുന്ന മകളായി മാറിയ ദേവശ്രീ ഭാരതീയയ്ക്ക് സമൂഹമാധ്യമത്തില്‍ കയ്യടി ഉയരുകയാണ്.

Published by

വാഷിംഗ്ടണ്‍: അച്ഛനെയും അമ്മയെയും താന്‍ ജോലി ചെയ്യുന്ന യുഎസിലെ വാള്‍മാര്‍ട്ടില്‍ കൊണ്ടുപോയി ചുറ്റിനടത്തി കാണിച്ച് മകള്‍ ദേവശ്രീ ഭാരതീയ. ഭാരതത്തിനാകെ മാതൃക കാട്ടുന്ന മകളായി മാറിയ ദേവശ്രീ ഭാരതീയയ്‌ക്ക് സമൂഹമാധ്യമത്തില്‍ കയ്യടി ഉയരുകയാണ്.

യുഎസിലെ സുപ്രസിദ്ധമായ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനി ആയിരുന്നു ദേവശ്രീ. ഇവിടെ നാല് വര്‍ഷവും ഗോള്‍ഡ് മെഡലിസ്റ്റായിരുന്നു, ഈ കോഴ്സിലെയും ഗോള്‍ഡ് മെഡലിസ്റ്റ് ആയിരുന്നു ദേവശ്രീ. ഇതേ തുടര്‍ന്നാണ് ദേവശ്രീക്ക് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ് ലറായ വാള്‍മാര്‍ട്ട് ഹെഡ് ഓഫീസില്‍ ജോലി ലഭിക്കുന്നത്.

സാധാരണ മക്കള്‍ വലിയ ഓഫീസുകളില്‍ ജോലി കിട്ടിയാല്‍ അതോടെ അച്ഛനെയും അമ്മയെയും മറക്കുമ്പോഴാണ് ദേവശ്രീ ഭാരതീയ വേറിട്ട മാതൃകയായി മാറിയത്. യുഎസിലെ വാള്‍ മാര്‍ട്ടിലേക്ക് കൊണ്ടുപോയി തന്റെ ഓഫീസ് അച്ഛനും അമ്മയ്‌ക്കും ചുറ്റിനടത്തി കാണിച്ചുകൊടുക്കുകയാണ് ദേവശ്രീ ഭാരതീയ. ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ മകള്‍ പങ്കുവെച്ചിരുന്നു. ഏകദേശം 11 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്.

‘മക്കളുടെ ഉയര്‍ച്ചയില്‍ അഭിമാനിക്കുന്ന മാതാപിതാക്കളെയാണ് ഏത് മക്കളും ആഗ്രഹിക്കുന്നത്. ഇന്ത്യക്കാരായ എന്റെ മാതാപിതാക്കള്‍ ആദ്യമായി യുഎസിലെ എന്റെ ഓഫീസ് സന്ദര്‍ശിക്കുകയാണ്’ എന്ന് കുറിച്ചാണ് ദേവശ്രീ ഭാരതീയ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക