Kerala

വടകരയിൽ‌ കെഎസ്ആർടിസി ബസിൽ തീ പിടുത്തം: യാത്രക്കാർ സുരക്ഷിതർ

Published by

കോഴിക്കോട് : കോഴിക്കോട് വടകരയിൽ‌ കെഎസ്ആർടിസി ബസിൽ തീ പിടുത്തം. കോട്ടയം-കാസർഗോഡ് മിന്നൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് വടകരയിലാണ് അപകടം നടന്നത്. തീപിടിച്ച് ടയർ പൊട്ടുകയായിരുന്നു.

മുപ്പതോളം യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ബസിലെ യാത്രക്കാർ സുരക്ഷിതരാണ്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ ആണ് വൻ ദുരന്തം ഒഴിവായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by