Kerala

ഹൃദയഭേദകം: വിമാനാപകടത്തില്‍ അനുശോചിച്ച് ബംഗാള്‍ ഗവര്‍ണര്‍

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു

Published by

കൊല്‍ക്കത്ത: അഹമ്മദാബാദിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുണ്ടായ നിര്‍ഭാഗ്യകരവും ദാരുണവുമായ അപകടത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസ് അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഉടനടി ആരംഭിച്ചിട്ടുണ്ടെങ്കിലും, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്‌ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

അവരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ ആഘാതത്തില്‍ നിന്ന് മോചനം നേടാന്‍ സര്‍വശക്തന്‍ ശക്തി നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായി രാജ്ഭവന്‍ എക്‌സ് ഹാന്ഡിലില്‍ ഗവര്‍ണര്‍ കുറിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by