കൊച്ചി : ചലച്ചിത്രതാരം മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു (92) വാര്‍ദ്ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അന്തരിച്ചു. പായാട്ട് പറമ്പ് വീട്ടില്‍ പരേതനായ സുലൈമാന്‍ സാഹിബിന്റെ മകനാണ്. മട്ടാഞ്ചേരി സ്റ്റാര്‍ ജംഗ്ഷനിലായിരുന്നു താമസം. കബറടക്കം കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബര്‍സ്ഥാനില്‍ നടത്തി. ഭാര്യ: പരേതയായ നബീസ. മക്കള്‍: അസീസ്, സുല്‍ഫത്ത്, റസിയ, സൗജത്ത്. മറ്റുമരുമക്കള്‍: സലീം, സൈനുദ്ദീന്‍, ജമീസ് അസീബ്. ഇളയകോവിലകം മഹല്ല് മുന്‍ പ്രസിഡന്‌റാണ്. സിഐടിയു മലഞ്ചരക്ക് വിഭാഗം കണ്‍വീനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
















