കാസര്‍ഗോഡ് :പകല്‍ സമയത്ത് കറന്റ് പോയത് ചോദ്യം ചെയ്‌തെത്തിയവര്‍ കെഎസ്ഇബി ജീവനക്കാരെ മര്‍ദ്ദിച്ചു. പടന്നക്കാട് സെക്ഷനിലെ സബ് എന്‍ജിനീയര്‍ ശശി, ഓവര്‍സിയര്‍ ശ്രീജിത്ത്, ലൈന്‍മാന്‍മാരായ അശോകന്‍ , പവിത്രന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി.ദിനൂപ്, സുമിത്ത്, ഷാജി എന്നിവരെയാണ് അറസ്ാറ്റ് ചെയ്തത്.പ്രതികള്‍ കല്ല് ഉപയോഗിച്ച് സബ് എഞ്ചിനീയറുടെ മുഖത്ത് കുത്തി. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും കയ്യേറ്റ ശ്രമം നടന്നു.ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്.
വൈദ്യുത ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് മര്‍ദ്ദനം.ചുവന്ന ട്രവേര കാറില്‍ എത്തിയ പ്രതികള്‍ കെഎസ്ഇബി ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരുമായും പ്രതികള്‍ വാക്കേറ്റം നടത്തി. പൊലീസ് എത്തി ബലം പ്രയോഗിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെ വകുപ്പുകള്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തി കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: