Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്‌ക്ക് ഇഡി നോട്ടീസ് ഹാജരാകാതെ വധേര

ദല്‍ഹിയില്‍ ഗുരുഗ്രാമില്‍ നടത്തിയ കോടികളുടെ ഭൂമി അഴിമതിക്കേസിലും ഇന്ത്യവിട്ട് യുകെയിലേക്ക് ഓടിപ്പോയ ആയുധക്കച്ചവടക്കാരന്‍ സഞ്ജയ് ഭണ്ഡാരിയുമായുള്ള ബന്ധത്തിന്റെ പേരിലും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയെ ചോദ്യം ചെയ്യാന്‍ നോട്ടീയസയച്ച് ഇഡി. ജൂണ്‍ 10 ചൊവ്വാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ടെങ്കിലും സമയം നീട്ടിച്ചോദിച്ചിരിക്കുകയാണ് വധേര.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2025, 05:04 pm IST
in India
പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര (ഇടത്ത്)

പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര (ഇടത്ത്)

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഗുരുഗ്രാമില്‍ നടത്തിയ കോടികളുടെ ഭൂമി അഴിമതിക്കേസിലും ഇന്ത്യവിട്ട് യുകെയിലേക്ക് ഓടിപ്പോയ ആയുധക്കച്ചവടക്കാരന്‍ സഞ്ജയ് ഭണ്ഡാരിയുമായുള്ള ബന്ധത്തിന്റെ പേരിലും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയെ ചോദ്യം ചെയ്യാന്‍ നോട്ടീയസയച്ച് ഇഡി. ജൂണ്‍ 10 ചൊവ്വാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ടെങ്കിലും സമയം നീട്ടിച്ചോദിച്ചിരിക്കുകയാണ് വധേര. “തനിക്ക് ജന്മദിനം ആഘോഷിക്കേണ്ടതുള്ളതിനാല്‍ ഇഡി ഓഫീസില്‍ ഹാജരാവാന്‍ സാധിക്കില്ലെന്നും മറ്റൊരു ദിവസം ഹാജരാവാകാമെന്നുമായിരുന്നു റോബര്‍ട്ട് വധേര അറിയിച്ചിരിക്കുന്നത്.

വധേരയുടെ ലണ്ടനിലെ സ്വത്തും 2004 മുതല്‍ 2014 വരെയുള്ള കോണ്‍ഗ്രസ് ഭരണകാലത്തെ ഇടപാടുകളും ആണ് ഇഡി പരിശോധിച്ചുവരുന്നത്. കോണ്‍ഗ്രസ് ഭരണകാലത്ത് ആയുധക്കച്ചവടക്കാരനായ സഞ്ജയ് ഭണ്ഡാരി കോടികളുടെ ആയുധ ഇടപാട് നടത്തിയിരുന്നു. ഇതില്‍ നിന്നും കിട്ടിയ കമ്മീഷന്‍ ഉപയോഗിച്ച് ലണ്ടനിലെ ആഡംബര സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിരുന്നു. ഇതിന്റെ ഉടമസ്ഥാവകാശം റോബര്‍ട്ട് വധേരയുടെ പേരിലാണ്.

ലണ്ടനിലെ ആഡംബര വസതി വാങ്ങിയ ഇടപാടില്‍ റോബര്‍ട്ട് വധേരയും സഞ്ജയ് ഭണ്ഡാരിയും തമ്മിലുള്ള ബന്ധം ഇഡി അന്വേഷിക്കുന്നുണ്ട്. ലണ്ടനിലെ സ്വത്തുവാങ്ങിയതിന് പിന്നിലെ ധാനകാര്യ ഇടപാട്, വ്യക്തിഗതമായ ഇരുവരും തമ്മിലുള്ള ബന്ധം, മലയാളി ബിസിനസുകാരനായ തമ്പിയുടെ ഇതുമായുള്ള ബന്ധം, ബന്ധപ്പെട്ട ഇമെയിലുകള്‍ എന്നിവ ഇഡി പരിശോധിക്കുന്നുണ്ട്.

2008ല്‍ ഹരിയാനയില്‍ നടത്തിയ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും റോബര്‍ട്ട് വധേരയ്‌ക്ക് നേരത്തെ ഇഡി നോട്ടീസ് അയച്ചിരുന്നു. ആ കേസില്‍ ഏപ്രില്‍ 17ന് ഇഡിയ്‌ക്ക് മുന്‍പില്‍ വധേര ഹാജരായിരുന്നു. 2018 മുതല്‍ റോബര്‍ട്ട് വധേര ഇഡിയുടെ അന്വേഷണത്തില്‍ ഉണ്ട്.
വധേരയുടെ അനുയായിയായ സഞ്ജയ് ഭണ്ഡാരി 2016ല്‍ ഇന്ത്യ വിട്ട് യുകെയിലേക്ക് ഓടിപ്പോയിരുന്നു. കള്ളപ്പണം, നികുതിവെട്ടിപ്പ് തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ സഞ്ജയ് ഭണ്ഡാരിക്കുണ്ട്. ഇദ്ദേഹത്തെ വിട്ടുകിട്ടാന്‍ ലണ്ടനിലെ കോടതിയോട് ഇന്ത്യ അപേക്ഷിച്ചെങ്കിലും തീഹാര്‍ ജയിലിലേക്ക് പറഞ്ഞയക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടനിലെ കോടതി വിധിക്കുകയായിരുന്നു. തീഹാറില്‍ തട്ടിപ്പറിയും അക്രമവും നിറഞ്ഞ ഇടമാണെന്നായിരുന്നു അന്ന് ബ്രിട്ടനിലെ കോടതി വിധിച്ചത്.

ഇത് രാഷ്‌ട്രീയ പ്രതികാരമാണെന്ന് റോബര്‍ട്ട് വധേര പറയുന്നു. തനിയ്‌ക്കെതിരെ രാഷ്‌ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും റോബര്‍ട്ട് വധേര ആരോപിക്കുന്നു.

 

 

Tags: Sanjay BhandariArms dealerrobert vadraEDenforcement directoratemoney launderingBlack money
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

News

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : ആദ്യം അറസ്റ്റിലായ 5 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Kerala

മാസപ്പടി കേസില്‍ വീണ അടക്കമുഉള്ളവര്‍ക്കെതിരായ തുടര്‍നീക്കം തീരുമാനിക്കാന്‍ ഇഡി ഡയറക്ടര്‍ കൊച്ചിയില്‍, സിഎംആര്‍എല്‍ നല്‍കിയ കേസില്‍ വെളളിയാഴ്ച വിധി

Kerala

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സി പി എം ആക്രമണം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.