Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദേശസ്നേഹികളായ സഖാക്കൾക്ക് സ്വാഗതം, നിർഭരായി കടന്നുവരൂ : ഭാരത് മാതാവിന്റെ ചിത്രം പ്രചരിപ്പിച്ച സിപിഐ കോട്ടയം നേതൃത്വത്തിന് അഭിനന്ദനങ്ങൾ

Janmabhumi Online by Janmabhumi Online
Jun 10, 2025, 12:51 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: സിപിഐ പ്രാദേശിക സമ്മേളനത്തിന്റെ ഭാഗമായി ഭാരത് മാതാവിന്റെ ചിത്രം അടങ്ങിയ പോസ്റ്റർ രൂപകല്പന ചെയ്യാൻ തയ്യാറായ കോട്ടയം ജില്ലാ നേതൃത്വത്തെയും നേതാക്കളെയും അഭിനന്ദിക്കുന്നതായി ബിജെപി നേതാവ് എൻ.ഹരി. രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം വെച്ചതിന് പരിസ്ഥിതി ചടങ്ങ് ബഹിഷ്കരിച്ച് വിവാദമാക്കിയ പാർട്ടി നേതാക്കൾക്കുള്ള മറുപടിയാണ് ഇതെന്ന് വിശ്വസിക്കുന്നു. ദേശീയതയും ദേശീയ യുടെ മുഖമായ പ്രസ്ഥാനങ്ങളെയും ഉൾക്കൊള്ളാനുള്ള മനസ്സും തിരിച്ചറിവുമാണ് അക്ഷരനഗരിയായ കോട്ടയത്ത് കണ്ടത്.ഇത് ഒരു വലിയ മാറ്റത്തിന്റെ തുടക്കമായി കാണുന്നു.

രാജ് ഭവനിലെ ചടങ്ങ് ബഹിഷ്കരിച്ചപ്പോൾ പറഞ്ഞത് കാവി കൊടിയേന്തിയ ഭാരത് മാതാവ് ആയതിനാൽ എന്ന അർത്ഥത്തിലാണ്. ദിവസങ്ങൾക്ക് ശേഷം കോട്ടയത്ത് ത്രിവർണ്ണ പതാകയുമായി ഭാരതാംബ സിപിഐ പോസ്റ്ററിൽ ഇടം പിടിച്ചിരിക്കുന്നു. ഇത്തരം ഒരു പോസ്റ്റർ പിൻവലിച്ച് പത്രമാധ്യമങ്ങളോട് വിശദീകരണ കുറിപ്പ് കൊടുക്കേണ്ട ഗതികേട് പാർട്ടിക്ക് ഉണ്ടായി എന്നതിലാണ് ഖേദം..എങ്കിലും അത്തരത്തിലുള്ള ചിത്രം ഉൾക്കൊള്ളാൻ വിശാലമായ മനസ്സ് പാർട്ടി നേതാക്കൾക്കുണ്ടായതിൽ അങ്ങേയറ്റം അഭിമാനിക്കുന്നു.

ഭാരതത്തിന്റെ ഏറ്റവും പവിത്രമായ സങ്കല്പത്തെ ആദരിക്കാൻ മനസ്സ് കാണിച്ച സിപിഐ ജില്ലാ നേതൃത്വത്തെ അഭിനന്ദിക്കുകയാണ്.പക്ഷേ നിമിഷങ്ങൾക്കകം വലിയേട്ടനെ ഭയന്ന് പിൻവലിച്ചത് പാർട്ടിയുടെ അസ്ഥിത്വം പണയം വയ്‌ക്കുന്നതിനു തുല്യമായി. എങ്കിലും ദേശീയതയിലേക്കും ദേശസ്നേഹത്തിലേക്കും സിപിഎമ്മിന്റെ തടവറയിൽ നിന്നും സിപിഐ എത്തുന്നു എന്നത് അങ്ങേയറ്റം സ്വാഗതാർഹമാണ്.ദേശീയബോധമുള്ള ദേശസ്നേഹികളുടെ കൂട്ടായ്മയിലേക്ക് അസ്വാതന്ത്ര്യം അനുഭവിക്കുന്ന സിപിഐ നേതാക്കൾക്ക് കടന്നുവരാം.

പിറന്നുവീണ നാടിൻറെ പാരമ്പര്യത്തെയും പൈതൃകത്തെയും ഉൾക്കൊള്ളാനുള്ള മനസ്സ് സഖാക്കൾക്ക് ഉണ്ടായി എന്നത് വലിയ നീക്കത്തിന്റെ തുടക്കമായി കാണുന്നു.

സ്വാതന്ത്ര്യ സമരകാലത്ത് ദേശീയ പ്രസ്ഥാനത്തിൻറെ നേതാക്കളെല്ലാം തന്നെ ഭാരത് മാതാ കി ജയ് എന്ന് അഭിമാനത്തോടെ വിളിച്ചിരുന്നു. എന്നാൽ ഇന്ന് ഭാരത് മാതാവ് എന്ന് ഉച്ചരിക്കാൻ പോലും ഭയപ്പെടുന്നു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ഭാഗമായാണ് ഈ ഭയം. എന്നാൽ ധൈര്യമായി മുന്നോട്ടു പോകണം. കോട്ടയം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കളെ ദേശീയതയിലേക്കും ദേശീയ പ്രസ്ഥാനത്തിലേക്കും സ്വാഗതം ചെയ്യുന്നു.

നിർഭരായി കടന്നുവരൂ സഖാക്കളെ..നട്ടെല്ല് പണയപ്പെടുത്താതെ എത്രയും വേഗം ചെങ്കുപ്പായം ഉപേക്ഷിച്ചു കടന്നു വരണം.

അഭിപ്രായ സ്വാതന്ത്ര്യം പ്രവർത്തനങ്ങളും കൂച്ചുവിലങ്ങിടുന്നു. ഇത്തരമൊരു വിഷയം ഉയർന്നപ്പോൾ സിപിഐക്ക് നട്ടെല്ലോ ടെ പ്രതികരിക്കാമായിരുന്നു. എന്നാൽ അതിനുപകരം മറ്റൊരു സംഘടന നേതാവിനെ കൊണ്ട് പ്രതികരിപ്പിച്ചത് സിപി എന്ന സംഘടനയുടെ നിലവാര തകർച്ചയാണ് കാണുന്നത്. സിപിഎമ്മിന്റെ തൊഴുത്തിൽ കെട്ടിയിട്ടിരിക്കുന്ന പശുവായി സിപിഐ തരംതാണിരിക്കുന്നു.

ത്രിവർണ്ണ പതാകയേന്തിയ ഭാരതാംബ ഒരു പുതിയ സങ്കല്പമാണ്. ഭാരതം എന്ന വിശാലമായ രാജ്യം നമ്മളുടെ പൂർവ്വസൂരികളുടെ സംഭാവനയാണ്. അന്നുമുതൽ ഭാരതാംബ എന്ന ഈ രാജ്യത്തിൻറെ മാതൃ സങ്കല്പം നിലവിലുണ്ട്. ദേശീയ പ്രസ്ഥാനത്തിൻറെ ഭാഗമായിരുന്ന നേതാക്കളും സ്വാമി വിവേകാനന്ദനും ആ സങ്കല്പത്തെ ബഹുമാനിച്ചിരുന്നുവെന്നും ഹരി പറഞ്ഞു.

 

Tags: BharathambacpikottayamN.HariBharath matha
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദം:രജിസ്ട്രാറോട് വിശദീകരണം തേടി വൈസ് ചാന്‍സലര്‍

Kerala

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും

Kerala

ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗം, ജാതിക്കും രാഷ്‌ട്രീയത്തിനും അതീതം-മുഖ്യമന്ത്രിക്ക് മറുപടി നല്‍കി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

Kerala

ഭാരതാംബ ചിത്രം :എതിര്‍പ്പുമായി ഗവര്‍ണര്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി, മറുപടി നല്‍കാന്‍ രാജ്ഭവന്‍

Kerala

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി നല്‍കി

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ തിരയില്‍പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറെന്ന് അസിം മുനീര്‍; കിട്ടിയിട്ടും പഠിച്ചില്ലേയെന്ന് അസിം മുനീറിനോട് സോഷ്യല്‍ മീഡിയ

തിരുവനന്തപുരത്ത് കടലില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ ജഡം കണ്ടെത്തി

തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ശനിയാഴ്ച അവധി

കോഴിക്കോട് തേങ്ങ മോഷ്ടിക്കളെ നാട്ടുകാര്‍ പിടികൂടി

കണ്ണൂര്‍, കോഴിക്കോട്,കൊല്ലം ജില്ലകളില്‍ തെരുവുനായ ആക്രമണം

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബലാത്സംഗം ചെയ്യരുതെന്ന് കാല് പിടിച്ച് കേണപേക്ഷിച്ചിട്ടും തൃണമൂല്‍ യൂത്ത് നേതാവും കൂട്ടുകാരും ലോകോളെജിനുള്ളില്‍ പെണ്‍കുട്ടിയെ പിച്ചിച്ചീന്തി

തിരുവനന്തപുരത്ത് ആശുപത്രിയില്‍ പരാക്രമം നടത്തിയ യുവാവ് അറസ്റ്റില്‍, അക്രമം പരിചയക്കാരി ആശുപത്രി ജീവനക്കാരി ഫോണ്‍ എടുക്കാത്തതിനാല്‍

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയില്‍ തിക്കിലും തിരക്കിലും 500 ലേറെ പേര്‍ക്ക് പരിക്ക്

1965ലെ ഇന്തോപാക് യുദ്ധത്തെ രണ്ടാം കശ്മീര്‍ യുദ്ധം എന്ന് വിശേഷിപ്പിച്ച് വിക്കിപീഡിയ; വീണ്ടും ചരിത്രസത്യം ഇന്ത്യാവിരുദ്ധമാക്കി വിക്കിപീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies