Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ശ്രദ്ധേയം നിഴല്‍ മരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2025, 10:22 am IST
in Entertainment

കവിയും നാടകകൃത്തും നാടക-ഹ്രസ്വചിത്ര സിനിമാ സംവിധായകനുമായ ഡോ. മധു മീനച്ചിലിന്റെ പുതിയ ഹ്രസ്വചിത്രം ‘നിഴല്‍ മരങ്ങള്‍’ പറയുന്നത് പരിസ്ഥിതിയുടെ വിഷയമാണ്. പ്രകൃതി, പരിസ്ഥിതി, ചൂരല്‍മല, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകന്‍, പ്രകൃതി നശീകരണക്കാര്‍, പ്രകൃതിസ്നേഹികള്‍ ഒക്കെയാണ് കഥാപാത്രങ്ങള്‍. ഇതൊക്കെ പതിവല്ലേ എന്നുതോന്നാം. എന്നാല്‍, നിഴല്‍ മരങ്ങള്‍ നല്‍കുന്ന സന്ദേശമുണ്ട്; അത് അസാധാരണമാണ്, സാര്‍വകാലികമാണ്. അത് പ്രകൃതി-പ്രപഞ്ച സംരക്ഷണത്തിന്റെ സകലമാന പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിലുയര്‍ത്തുന്ന ഒരു ചോദ്യമാണ്. ഈ ഹ്രസ്വചിത്രം കാണികളുടെ ഉള്ളിലേക്ക് തറയ്‌ക്കാന്‍ പായുന്ന അസ്ത്രമായി മാറുന്നത് ആ ചോദ്യത്തിലൂടെയാണ്. എക്കാലത്തേക്കുമുള്ള പരിസ്ഥിതി സന്ദേശമായി ചിത്രം മാറുന്നു.

പാറമട മുതലാളിയുടെ തല്‍പര്യങ്ങള്‍ക്കെതിരു നില്‍ക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ അദ്ധ്യാപകന്‍ കൊലചെയ്യപ്പെടുന്നു. മരിക്കും മുമ്പ്, ചൂരല്‍മലയില്‍ ദുരന്തത്തില്‍പെട്ട വെള്ളാര്‍മല സ്‌കൂളിലെ അദ്ധ്യപകന്‍ അനുഭവിച്ച ജീവിതവ്യഥ,അദ്ദേഹം തുടങ്ങിവെച്ച പ്രവര്‍ത്തനം തുടരാന്‍ അടുത്ത തലമുറ നേരിടുന്ന തടസ്സങ്ങള്‍, മാഷിനെ അത്രമേല്‍ സ്നേഹിച്ച വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധികള്‍ അതിതീവ്രമായി ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നു.

രണ്ടുവിദ്യാര്‍ത്ഥികള്‍ അവര്‍ അത്രമേല്‍ സ്നേഹിച്ചിരുന്ന വാസുമാഷ് സമ്മാനിച്ച മരത്തൈകള്‍ നടാന്‍ സ്വന്തമായി വീടും സ്ഥലവും ഇല്ലാതെ വാടക വീട്ടുമുറ്റത്ത് അതിനു അനുമതി കിട്ടാതെ, വഴിയോരത്തും അമ്പലപ്പറമ്പിലും അനുവാദം കിട്ടാതെ ഒടുവില്‍ വാസുമാഷിന്റെ പട്ടടയ്‌ക്കരികില്‍ മരം നടാന്‍ ഇടം കണ്ടെത്തേണ്ടിവരുന്ന കഥ.

വാസുമാഷും വിദ്യാര്‍ത്ഥികളായ ജിത്തുവും ചാരുവും മരത്തൈ നടാന്‍ ഇടം തേടി നിത്യമായി അലയുന്ന സങ്കല്‍പ്പ കാഴ്ചയിലാണ് സിനിമാന്ത്യം: അത് മരങ്ങള്‍ക്കപ്പുറമുള്ള കൊടും നിഴലായി കാണികളുടെ ഹൃദയത്തില്‍ കിടക്കും. അങ്ങനെ ഇടമില്ലായ്‌മയുടെ ഇടമായി മാറുകയാണ് നിഴല്‍ മരങ്ങള്‍.

വയനാട് ചൂരല്‍മലയില്‍ ദുരന്തത്തിനടിപ്പെട്ട വെള്ളാര്‍ മലയിലെ സ്‌കൂളും പരിസരവും, വയനാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.

സ്‌ക്രിപ്റ്റ്: ഡോ.മധു മീനച്ചില്‍, അസോ. ഡയറക്ടര്‍:അനൂബ് ബേബി, അസി.ഡയറക്ടര്‍: ശരത്പാല്‍ എസ്.കൃഷ്ണന്‍, ഛായാഗ്രഹണം:ഉണ്ണി നീലഗിരി, എഡിറ്റിങ്: ബോധി പ്രസൂന്‍, ആര്‍ട്ട് ഡയറക്ടര്‍: സുനില്‍ തേഞ്ഞിപ്പലം, ഗായകന്‍: മനു രാജ്, ഗ്രാഫിക്‌സ്: രാജേന്ദ്രന്‍ മാഗ് കോം, സൗണ്ട് മിക്‌സിങ്: പ്രവിജിത് പ്രഭാകര്‍, ക്യാമറ അസി.: ആവണി, ലക്ഷ്മി (മാഗ് കോം), അഭിനേതാക്കള്‍: കാവാലം ശശികുമാര്‍, ആരുഷ് രവി പി.എം, ചേതനാ കൃഷ്ണ, സി.കെ. ബാലകൃഷ്ണന്‍ വയനാട്, ശിവാനന്ദന്‍ എറങ്ങാട്ട്, അനിത എറങ്ങാട്ട്, പ്രകാശന്‍ ചെമലത്തൂര്‍, ശ്രീകുമാര്‍.എന്‍, നിവേദിത മാഗ് കോം,അഞ്ജന മാഗ് കോം, പ്രണയ മാഗ് കോം, മനോഹരന്‍.വി, എടത്തൊടി വിജയകൃഷ്ണന്‍, മടത്തൊടിയില്‍ കൃഷ്ണരാജ്, മനോഹരന്‍.വി.സോഷ്യല്‍ മീഡിയയില്‍ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞ ‘നിഴല്‍ മരങ്ങള്‍’ യുട്യൂബില്‍ കാണാം. https://youtu.be/hR1TvIkAA00

Tags: Short FilmNizhal Marangal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

രജീഷ് കാട്ടാക്കടയുടെ ‘സമ്മതം’ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡിന്

Local News

ഇടുക്കി ഫിലിം ഫെസ്റ്റിവല്‍: പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Kerala

ഷോര്‍ട്ട് ഫിലിം സംവിധായകനെ തട്ടിക്കൊണ്ടു പോയ സംഘം പിടിയില്‍

മായാത്ത മാരിവില്ല് സിനിമ പ്രദര്‍ശനത്തിന് ശേഷം ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി. ആര്‍. ശശിധരന്‍ സദസിനെ അഭിസംബോധന ചെയ്യുന്നു
Kerala

മായാത്ത മാരിവില്ല് പ്രദര്‍ശിച്ചു

സൗഹൃദം 94 കൂട്ടായ്മയുടെ വാര്‍ഷികസംഗമം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയുന്നു.
Thrissur

വാര്‍ഷിക സംഗമവും ഹ്രസ്വ ചിത്രത്തിന്റെ റിലീസിങ്ങും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.