Kerala

മുങ്ങിയ ചരക്ക് കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കളുടെ പട്ടിക പുറത്ത് വിട്ടു

ക്യാഷ് എന്ന് എഴുതിയ നാല് കണ്ടെയ്‌നറില്‍ കശുവണ്ടി ഉണ്ടായിരുന്നു

Published by

തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ മുങ്ങിയ ചരക്ക് കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കളുടെ പട്ടിക പുറത്ത് വിട്ട് സംസ്ഥാന സര്‍ക്കാര്‍. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്‌നറില്‍ കാല്‍സ്യം കാര്‍ബൈഡായിരുന്നു.

കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി ചേര്‍ന്നാല്‍ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിന്‍ വാതകമായി മാറും. ഇവയില്‍ എട്ട് എണ്ണം കപ്പലിന്റെ അകത്തെ അറയിലാണ്. ബാക്കി കണ്ടെയ്‌നറുകള്‍ പുറത്തുമാണ് സൂക്ഷിച്ചിരുന്നത്.

ക്യാഷ് എന്ന് എഴുതിയ നാല് കണ്ടെയ്‌നറില്‍ കശുവണ്ടി ഉണ്ടായിരുന്നു. 46 കണ്ടെയ്‌നറില്‍ തേങ്ങയും കശുവണ്ടിയും ആയിരുന്നു.87 കണ്ടെയ്‌നറില്‍ തടി ആണുണ്ടായിരുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by