Kerala

കേരളത്തില്‍ ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

Published by

ന്യൂദൽഹി: കേരളത്തില്‍ ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്. കേന്ദ്ര ഗതാതഗത മന്ത്രി നിതിന്‍ ഗഡ്കരി കേരള മുഖ്യമന്ത്രി പിണറായി വിജയനും ദല്‍ഹിയില്‍ കൂടിക്കാഴ്ചക്കിടെയാണ് ഉറപ്പ് നല്‍കിയത്.

കൂരിയാട് ദേശീയ പാത നിർമ്മാണം തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.ദേശീയ പാത ഉദ്യോഗസ്ഥർ കേരളത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

മന്ത്രി പി.എ മുഹമ്മദ് റിയാസും കെ.വി തോമസും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സ്ഥലം ഏറ്റെടുപ്പിന് നല്‍കിയ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി ഗഡ്കരിയോട് ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by