തിരുവനന്തപുരം: ഉദയസമുദ്ര ഗ്രൂപ്പിന്റെ പുതിയ സംരംഭമായ യുഡിഎസ് അക്കാദമി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി വ്യവസായരംഗത്ത് 25 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഉദയസമുദ്ര ഗ്രൂപ്പ് കാറ്ററിങ് കോളജ്, ഏവിയേഷന്‍ അക്കാദമി രംഗത്തേക്ക് ചുവട് വയ്‌ക്കുകയാണ്. യുഡിഎസ് അക്കാദമിയുടെ ഉദ്ഘാടനം ഉദയ്‌സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എക്‌സി. ഡയറക്ടര്‍ ഉദയ ചന്ദ്രിക (രാധ നായര്‍) നിര്‍വഹിച്ചു.
100 ശതമാനം ജോലി ഗ്യാരന്റിയോടുകൂടിയാണ് പുതിയ സംരംഭം പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് ഉദയസമുദ്ര ഗ്രൂപ്പ് എംഡി എസ്. രാജശേഖരന്‍ നായര്‍ പറഞ്ഞു. വിദേശത്ത് നിന്ന് കുട്ടികള്‍ ഇവിടെ വന്ന് പഠിക്കുന്ന തരത്തില്‍ ലോകത്തിന് മാതൃകയാകുന്ന വിധത്തില്‍ യുഡിഎസ് ഹോസ്പിറ്റിലിറ്റി മികച്ച കോളജാക്കി മാറ്റുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പൂവാര്‍ ഐലന്‍ഡ് റിസോര്‍ട്ട് എംഡി എസ്. നാരായണന്‍, കോവളം സാഗര ബിച്ച് റിസോര്‍ട്ട് എം.ഡി എം. ശിശുപാലന്‍, ഉദയ് സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ഡയറക്ടര്‍മാരായ തുളസി നായര്‍, വിഘ്‌നേഷ് നായര്‍, എസ്ബിഐ റിട്ട. ഫിനാന്‍സ് മാനേജര്‍ ശിവശങ്കരപ്പിള്ള, കോവളം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് മുന്‍ പ്രിന്‍സിപ്പല്‍ രാജശേഖര്‍, ചൊവ്വര ട്രാവന്‍കൂര്‍ ഹെരിറ്റേജ് എം.ഡി ചാക്കോ പോള്‍, എസ്ബിഐ ഓഫീസര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു, ജനറല്‍ സെക്രട്ടറി രാജേഷ്, ട്രാബോസ് സെക്രട്ടറി ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്ണമ്മൂല ശ്രീവിദ്യാധിരാജ റോഡില്‍ ട്രാബോസ് ബില്‍ഡിങ്ങിലാണ് യുഡിഎസ് അക്കാദമി പ്രവര്‍ത്തിക്കുന്നത്.











