Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിഹാറില്‍ നിന്നു വന്നു, മലയാളിയായി; ദറക്‌സയുടെ അനുഭവം പാഠവുമായി

അനുഭവ കഥ ആറാം ക്ലാസിലെ പാഠപുസ്തകത്തിലൂടെ ഇനി കേരളമറിയും

ലിഖില്‍. കെ. എ. by ലിഖില്‍. കെ. എ.
Jun 2, 2025, 09:41 am IST
in Kerala
ദറക്‌സ ആറാം ക്ലാസ്സ് പുസ്തകവുമായി

ദറക്‌സ ആറാം ക്ലാസ്സ് പുസ്തകവുമായി

കടുങ്ങല്ലൂര്‍(കൊച്ചി): ബിഹാറില്‍ നിന്നും അച്ഛനും അമ്മയ്‌ക്കും സഹോദരങ്ങള്‍ക്കും ഒപ്പം എത്തിയ പെണ്‍കുട്ടിയുടെ അനുഭവ കഥ ആറാം ക്ലാസിലെ പാഠപുസ്തകത്തിലൂടെ ഇനി കേരളമറിയും. ബിഹാര്‍ ദര്‍ബംഗ സ്വദേശിയായ മുഹമ്മദ് അമീറിന്റെയും രാജിയ ഖാത്തോണിന്റെയും മകളായ ദറക്‌സ പര്‍വീണ്‍ തന്റെ ഉറ്റ സുഹൃത്തായ പുഷ്പയ്‌ക്ക് എഴുതിയ കത്താണ് പാഠപുസ്തകത്തില്‍ ഈ വര്‍ഷം ഉള്‍പ്പെടുത്തിയത്. ബിഹാറില്‍ നിന്നും അഞ്ചാം ക്ലാസില്‍ പഠിക്കാന്‍ ബിനാനിപുരം ഗവ. ഹൈസ്‌കൂളില്‍ എത്തിയതാണ് ദറക്‌സ. ഇപ്പോള്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.

ദറക്‌സയുടെ അസാമാന്യ കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹനം നല്കിയത് മുന്‍ അദ്ധ്യാപികയായ ഡോ. ജയശ്രീ കുളകുന്നത്തായിരുന്നു. മുന്‍ പ്രധാന അദ്ധ്യാപികയായ മംഗള ഭായിയും ദറക്‌സയ്‌ക്കൊപ്പമുണ്ടായിരുന്നു. തയ്യലിലും ഫാഷന്‍ ഡിസൈനിങ്ങിലുമുള്ള കഴിവ് കണ്ട് മംഗളഭായി തയ്യല്‍ മെഷീന്‍ വാങ്ങി കൊടുത്തു. അഞ്ചാം ക്ലാസ് മുതല്‍ ഹൈസ്‌കൂള്‍ തലം വരെയുള്ള തന്റെ അനുഭവങ്ങളാണ് പ്രിയപ്പെട്ട സവീ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിലുള്ളത്.

തൊഴിലുമായി ബന്ധപ്പെട്ട ഭാഗത്ത് തൊഴിലിന്റെ രുചി, ഭാഷയുടെയും… എന്ന തലക്കെട്ടിലാണ് കത്ത് പുസ്തകത്തില്‍ 35-ാമത്തെ പേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നന്നായി മലയാളം സംസാരിക്കാന്‍ പഠിച്ച ദറക്‌സയുടെ കഴിവ് മറ്റു ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളെ മലയാളം പഠിപ്പിക്കുന്നതിനായി അദ്ധ്യാപകര്‍ ഉപയോഗിച്ചു. രക്ഷകര്‍ത്താക്കളുമായി ആശയവിനിമയം നടത്താനും അദ്ധ്യാപകര്‍ക്ക് സഹായി ദറക്‌സയായിരുന്നുവെന്ന് കഴിഞ്ഞദിവസം പ്രധാന അദ്ധ്യാപികയായി വിരമിച്ച ബീന ദേവി പറഞ്ഞു. ബിനാനിപുരം ഗവണ്‍മെന്റ് സ്‌കൂളിലെ ‘റോഷ്‌നി’ പദ്ധതി പ്രകാരം ഇതരസംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായിയായി പ്രവര്‍ത്തിക്കുന്നു.

ദറക്‌സയുടെ കഴിവുകള്‍ റോഷ്‌നി പദ്ധതി കോഡിനേറ്റര്‍ കൂടിയായ ഡോ. ജയശ്രീ കുളകുന്നത്ത് പാഠപുസ്തക സമിതി അംഗമായ അദ്ധ്യാപകന്‍ പാലക്കാട് സ്വദേശി നാരായണന്റെ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹം കഴിഞ്ഞ വര്‍ഷം ബിനാനിപുരം സ്‌കൂളില്‍ എത്തുകയും ദറക്‌സയുടെ കത്ത് പാഠപുസ്തകത്തില്‍ ചേര്‍ക്കാന്‍ ശിപാര്‍ശ ചെയ്യുകയുമായിരുന്നു. മുഹമ്മദ് സമീറും മുഹമ്മദ് ആദിലുമാണ് ദറക്‌സയുടെ സഹോദരങ്ങള്‍.

Tags: Kerala Education DepartmentDaraksaexperience story
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

Kerala

ശിവന്‍കുട്ടി കേരളത്തിലെ അദ്ധ്യാപകരെ വഞ്ചിച്ചു: എന്‍ടിയു

Kerala

മുഖ്യമന്ത്രിയുടെ സന്ദേശം വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍; വിജയദശമി ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തണം; ഉത്തരവിറക്കി വിദ്യാഭ്യാസ ഡയറക്ടര്‍

Kerala

സ്കൂളുകളില്‍ ഓണപ്പരീക്ഷ ഇന്നുമുതല്‍; ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖ

Kerala

രണ്ടു വര്‍ഷമായി യൂണിഫോമിന് പണമില്ല; നെട്ടോട്ടമോടി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ‘യഥാര്‍ത്ഥ അവകാശികള്‍’

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.