Kerala

വടകര ദേശീയ പാതയിലെ സര്‍വീസ് റോഡില്‍ ഓട്ടോറിക്ഷ കുഴിയില്‍ വീണ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

വടകര ഭാഗത്തു നിന്നും മാഹി ഭാഗത്തേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ

Published by

കോഴിക്കോട് :വടകര ദേശീയ പാതയിലെ സര്‍വീസ് റോഡില്‍ കുഴിയില്‍ ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.ന്യൂ മാഹി ചാലക്കര സ്വദേശി ചാലില്‍ സി കെ പി റഫീഖ് ആണ് ദാരുണമായി മരിച്ചത്.കുഞ്ഞിപ്പള്ളിയിലെ സര്‍വീസ് റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് കയറവെ ഓട്ടോറിക്ഷ റോഡിലെ കുഴിയില്‍ വീണു.

വടകര ഭാഗത്തു നിന്നും മാഹി ഭാഗത്തേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ.ശനിയാഴ്ച രാത്രി ഒമ്പത് മണിയോടുകൂടിയാണ് അപകടം.

കുഴിയില്‍ വീണ് ഓട്ടോ മറിഞ്ഞ് റഫീഖിന് ഗുരുതര പരിക്കേറ്റു. നാട്ടുകാര്‍ ചേര്‍ന്ന് റഫീഖിനെ മാഹി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമാതിനാല്‍ തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ റഫീഖ് മരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by