Kerala

സംന്യാസിമാര്‍ നയിക്കുന്ന യാത്രയ്‌ക്ക് അമ്മയുടെ ആശീര്‍വാദം

Published by

കൊല്ലം: സംന്യാസിമാര്‍ നയിക്കുന്ന ‘കേരളം തനിമയിലേക്ക്’ യാത്രാ പരിപാടിക്ക് ആദ്യ ആശീര്‍വാദം അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയില്‍ നിന്ന് ആചാര്യന്മാര്‍ ഏറ്റുവാങ്ങി. ആശ്രമത്തിലെത്തിയ മാര്‍ഗദര്‍ശക മണ്ഡലത്തിലെ ആചാര്യന്മാര്‍ അമ്മയോട് യാത്രാവിവരങ്ങള്‍ ധരിപ്പിച്ചു. കേരളത്തെ ധാര്‍മികമായും സാംസ്‌കാരികമായും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര.

മാര്‍ഗദര്‍ശക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി ചിദ്‌സ്വരൂപാനന്ദ, സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി (സംബോധ് ഫൗണ്ടേഷന്‍), സ്വാമി നന്ദാത്മജാനന്ദ (ശ്രീരാമകൃഷ്ണ മഠം), സ്വാമി അയ്യപ്പദാസ് (ശബരിമല അയ്യപ്പസേവാ സമാജം), സ്വാമി വേദാമൃതാനന്ദപുരി തുടങ്ങിയ സംന്യാസിമാര്‍ സംഘത്തിലുണ്ടായിരുന്നു. ജൂണ്‍ 11ന് സംസ്ഥാനതല സ്വാഗതസംഘ രൂപീകരണം തിരുവനന്തപുരത്ത് നടക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by