കൊച്ചി : ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ തീ പിടിച്ചു. കണ്ടെയ്നര്‍ ട്രക്കിന്റെ എഞ്ചിന് ഭാഗത്ത് ആണ് തീ ഉയര്‍ന്നത്.
എറണാകുളത്ത് നിന്ന് ലോഡ് ഇറക്കി വരുമ്പോഴാണ് തീപിടുത്തമുണ്ടായത്. ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ വലിയ അപകടമൊഴിവായി.
മൂന്ന് അഗ്നിരക്ഷാ യൂണിറ്റുകളെത്തിയാണ് തീ കെടുത്തിയത്. കുറച്ച് സമയം ഗതാഗത തടസമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: