കോഴിക്കോട്: ബാലുശേരി നന്മണ്ട 14 ല്‍ വാഹനാപകടത്തില്‍ ആറു പേര്‍ക്ക് പരിക്ക്. കാറും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചാണ് അപകടം.
ഓട്ടോയില്‍ സഞ്ചരിച്ച പേരാമ്പ്ര ചെമ്പ്ര സ്വദേശികളായ ആറ് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ നില ഗുരുതരമെന്നാണ് അറിയുന്നത്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച വൈകുന്നേരമാണ് അപകടം. ഇടിയെ തുടര്‍ന്ന് ഓട്ടോറിക്ഷ ഭാഗികമായി തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ലോറിയുമായി കൂട്ടിയിടിച്ച കാറിനും വലിയ കേടുപാടുണ്ട്.അപകടത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: