Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാവേരി എഞ്ചിന് പണം നല്‍കൂവെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍; കാവേരി എഞ്ചിന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് രാജ്നാഥ് സിങ്ങ്

ഇന്ത്യാ പാക് യുദ്ധപശ്ചാത്തലത്തിലായിരുന്നു കാവേരി എഞ്ചിന്‍ വികസിപ്പിക്കാന്‍ പണം നീക്കിവെയ്‌ക്കൂ എന്ന ആവശ്യം രാജ്യത്ത് വ്യാപകമായി ഉയര്‍ന്നത്. കാവേരി എഞ്ചിന് പണം നല്‍കൂ എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയിരുന്നു. ഫണ്ട് കാവേരിഎഞ്ചിന്‍ എന്ന ഹാഷ് ടാഗിലാണ് കാവേരി എഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പണം നല്‍കൂ എന്ന് ആവശ്യപ്പെടുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
May 28, 2025, 09:21 pm IST
in India
കാവേരി എഞ്ചിന്‍ (ഇടത്ത് താഴെ) കാവേരി എഞ്ചിനില്‍ പറക്കാന്‍ പോകുന്ന ഇന്ത്യയുടെ ലഘു യുദ്ധവിമാനം (ഇടത്ത് മുകളില്‍) കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ് (വലത്ത്)

കാവേരി എഞ്ചിന്‍ (ഇടത്ത് താഴെ) കാവേരി എഞ്ചിനില്‍ പറക്കാന്‍ പോകുന്ന ഇന്ത്യയുടെ ലഘു യുദ്ധവിമാനം (ഇടത്ത് മുകളില്‍) കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ് (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യാ പാക് യുദ്ധപശ്ചാത്തലത്തിലായിരുന്നു കാവേരി എഞ്ചിന്‍ വികസിപ്പിക്കാന്‍ പണം നീക്കിവെയ്‌ക്കൂ എന്ന ആവശ്യം രാജ്യത്ത് വ്യാപകമായി ഉയര്‍ന്നത്. കാവേരി എഞ്ചിന് പണം നല്‍കൂ എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയിരുന്നു. ഫണ്ട് കാവേരിഎഞ്ചിന്‍ എന്ന ഹാഷ് ടാഗിലാണ് കാവേരി എഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പണം നല്‍കൂ എന്ന് ആവശ്യപ്പെടുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്.

പണ്ട് ഇന്ത്യ കെട്ടിപ്പൂട്ടിവെച്ച ഇന്ത്യയുടെ സ്വപ്നമായിരുന്നു കാവേരി എഞ്ചിന്‍. എന്തായാലും ഈ സന്ദേശങ്ങളോട് കേന്ദ്രസര്‍ക്കാര്‍ അതിവേഗം പ്രതികരിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് കഴിഞ്ഞ ദിവസം പ്രതിരോധരംഗത്തെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ കാവേരി എഞ്ചിന്റെ നിര്‍മ്മാണം കൂടി ഉള്‍പ്പെടുത്തിയതായി അറിയിച്ചത്. ഇതിന് ആവശ്യമായ ഫണ്ട് നീക്കിവെച്ചതായും അദ്ദേഹം അറിയിച്ചു.

ഇന്ത്യുയടെ യുദ്ധജെറ്റുകള്‍ക്ക് പറക്കാന്‍ ആവശ്യമായ യന്ത്രം- അതാണ് ഇന്ത്യയുടെ പ്രതീക്ഷയായ കാവേരി എഞ്ചിന്‍. ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ക്ക് പറക്കാന്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന എഞ്ചിന്‍ എന്ന സ്വപ്നം ഡിആര്‍ഡിഒയ്‌ക്ക് 1980ലേ ഉണ്ടായിരുന്നു.

80കെഎന്‍ കുതിപ്പ് ശേഷി നല്‍കുന്ന ഈ കാവേരി എഞ്ചിന്‍ നേരത്തെ ലൈറ്റ് കോംബാറ്റ് വിമാനമായ തേജസിന് വേണ്ടി വികസിപ്പിക്കാന്‍ ഡിആര്‍ഡിഒ ഉദ്ദേശിച്ചതായിരുന്നു. 1980ല്‍ ഈ ആശയം സജീവമായി പരിഗണിച്ചതാണ്. നമ്മുടെ യുദ്ധവിമാനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന എഞ്ചിനുകള്‍ക്ക് വേണ്ടി വിദേശരാജ്യങ്ങളുടെ വീട്ടുപടിക്കല്‍ പോകേണ്ട എന്ന തീരുമാനമായിരുന്നു ഇതിന് പിന്നില്‍. പക്ഷെ അന്ന് കാവേരി എഞ്ചിന്‍ വികസിപ്പിക്കുന്നതിന് പലതരം തടസ്സങ്ങള്‍ ഉണ്ടായി. ഒന്ന് അത് വികസിപ്പിക്കാന്‍ ആവശ്യമായ മിടുക്കുള്ള ജീവനക്കാര്‍ ഇല്ല.ഉയര്‍ന്ന ആകാശവിതാനത്തില്‍ ഇത് പരീക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ഇന്ത്യയില്‍ ഇല്ലായിരുന്നു. ഇത്തരം എഞ്ചിനുകള്‍ക്ക് ആവശ്യമായ ഭാരം, കുതിപ്പുശേഷി എന്നിവയുടെ കാര്യത്തിലും കാവേരി എഞ്ചിനുകള്‍ക്ക് പോരായ്‌മകള്‍ ഉണ്ടായിരുന്നു. കൂനിന്മേല്‍ കുരു പോലെ 1980ല്‍ ഇന്ത്യ ആണവസ്ഫോടനം നടത്തിയതോടെ കാവേരി എഞ്ചിന്‍ നിര്‍മ്മിക്കാന്‍ അത്യാവശ്യമായ ക്രിസ്റ്റല്‍ ബ്ലേഡുകള്‍ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക ഇന്ത്യയ്‌ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി.

ഇതോടെ കാവേരി എഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ഇന്ത്യ ഉപേക്ഷിച്ചു. പകരം അമേരിക്കന്‍ നിര്‍മ്മിതമായ ജിഇ-404 എഞ്ചിനുകളാണ് ഇന്ത്യ ഇവിടുത്തെ യുദ്ധവിമാനങ്ങളില്‍ ഉപയോഗിച്ചിരുന്നത്. പക്ഷെ ഈയിടെ ഒരു പ്രശ്നമുണ്ടായി. അമേരിക്കയ്‌ക്ക് ഈ എഞ്ചിനുകള്‍ മതിയായ അളവില്‍ വിതരണം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഇന്ത്യയ്‌ക്ക് ലഘു യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്നില്ല. ഇത് ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണശക്തി കുറയ്‌ക്കുകയാണ്.

പക്ഷെ ഇന്ത്യാ-പാക് യുദ്ധത്തോടെ വീണ്ടും കാവേരി എഞ്ചിന്‍ വികസിപ്പിക്കണമെന്ന ആവശ്യം ശക്തമായി. മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി തേജസ് പോലുള്ള ഭാരം കുറഞ്ഞ യുദ്ധവിമാനങ്ങള്‍ക്ക് വേണ്ട യന്ത്രം ഇവിടെതന്നെ ഉല്‍പാദിപ്പിച്ചാല്‍ അതിവേഗം ഉല്‍പാദം കൂട്ടാന്‍ സാധിക്കുമെന്ന് മാത്രമല്ല, യുദ്ധവിമാനങ്ങള്‍ക്കാവശ്യമായ എഞ്ചിനുകള്‍ക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ട കാര്യവും ഇല്ല. ഇപ്പോഴിതാ പ്രതിരോധമന്ത്രി രാജ് നാഥ് സിംങ്ങ് കഴിഞ്ഞ ദിവസം കാവേരി എഞ്ചിന്‍ സ്വപ്നം വീണ്ടും പൊടിതട്ടിയെടുക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. ഇതിനാവശ്യമായ ഫണ്ടും നല്‍കാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

പക്ഷെ വൈകാതെ രാജ്നാഥ് സിങ്ങും കേന്ദ്രസര്‍ക്കാരും നിര്‍ദേശിക്കുകയും ഫണ്ട് നീക്കിവെയ്‌ക്കുകയും ചെയ്തതോടെ കൂടുതല്‍ കരുത്തുറ്റ കാവേരി എഞ്ചിനുകള്‍ നിര്‍മ്മിക്കും.ഈ കാവേരി എഞ്ചിനുകള്‍ വികസിപ്പിക്കാനും ഉല്‍പാദിപ്പിക്കാനും ഒരു വിദേശസ്ഥാപനവുമായി കരാര്‍ ഒപ്പുവെയ്‌ക്കാന്‍ പോവുകയാണ് ഡിആര്‍ഡിഒ. അഞ്ചാം തലമുറയില്‍പ്പെട്ട ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ മാര്‍ക്ക് 2വില്‍ ഉപയോഗിക്കാവുന്ന കാവേരി എഞ്ചിനാണ് ഇന്ത്യ വികസിപ്പിക്കുക. 120 കെഎന്‍ കുതിപ്പുശേഷിയുള്ളതായിരിക്കും പുതുതായി നിര്‍മ്മിക്കാന്‍ പോകുന്ന കാവേരി എഞ്ചിന്‍. ഇത് ഇന്ത്യയുടെ സൈനിക എയ്റോസ്പേസ് രംഗത്തെ ഏറ്റവും അഭിമാനകരമായ നേട്ടമായി മാറുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. ശക്തമായ കാവേരി എഞ്ചിന്‍ സൃഷ്ടിക്കുന്ന ഈ പദ്ധതിയില്‍ ജിആര്‍ടിഇ (ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ് മെന്‍റ്), ഇന്ത്യന്‍ വ്യോമസേന, സെന്‍റര്‍ ഫോര്‍ മിലിറ്ററി എയര്‍വര്‍തിനെസ്സ് ആന്‍റ് സര്‍ട്ടിഫിക്കേഷന്‍ (സിഇഎംഎല്‍എസി), വിവിധ അക്കാദമികള്‍ എന്നിവര്‍ ഡിആര്‍ഡിഒയ്‌ക്കൊപ്പം പങ്കാളികളാകും. ലോകത്തിലെ ഒറിജിനല്‍ എക്വിപ് മെന്‍റ് മാനുഫാക്ചേഴ്സുമായും ബന്ധപ്പെട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി മുന്നേറ്റാന്‍ കരുക്കള്‍ നീക്കിത്തുടങ്ങിയിട്ടുണ്ട്. ഡിആര്‍ ഡിഒയുടെ കീഴില്‍ എയ്റോസ്പേസ് എഞ്ചിന്‍ നിര്‍മ്മിക്കുന്ന സ്ഥാപനമാണ് ജിആര്‍ടിഇ (ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ് മെന്‍റ്) .

ഇതോടെ ഇന്ത്യയുടെ ആധുനിക ലഘുയുദ്ധവിമാനങ്ങള്‍ക്ക് വേണ്ട എഞ്ചിന് വിദേശരാജ്യങ്ങളെ ഇനി കാത്തിരിക്കേണ്ടിവരില്ല. വ്യോമസേനയുടെ പ്രതീക്ഷയ്‌ക്കൊത്ത് ആവശ്യമായ ആധുനിക യുദ്ധവിമാനങ്ങള്‍ ഇവിടെ നിര്‍മ്മിക്കാന്‍ കഴിയും. ഇന്ത്യയില്‍ എച്ച് എഎല്‍ നിര്‍മ്മിക്കുന്ന എല്‍സിഒ മാര്‍ക് 1എ, എല്‍സിഎ മാര്‍ക് 2, എഎംസിഎ എന്നീ യുദ്ധവിമാനങ്ങളില്‍ ഇനി മെയ്‌ക്ക് ഇന്‍ ഇന്ത്യ എഞ്ചിനായ കാവേരി എഞ്ചിന്‍ ആയിരിക്കും.

ഇപ്പോള്‍ കരുത്തുകുറഞ്ഞ കാവേരി എഞ്ചിനുകള്‍ റഷ്യയില്‍ പരീക്ഷിക്കുകയാണ് ഡിആര്‍ഡിഒ. ദീര്‍ഘദൂര അണ്‍മാന്‍ഡ് കോംബാറ്റ് എയ്റിയല്‍ വെഹിക്കിളുകള്‍ക്ക് (യുഎവി) വേണ്ടിയുള്ള കാവേരി എഞ്ചിന്‍ ആണിത്. റഷ്യയില്‍ ഈ എഞ്ചിനുകളുടെ പരീക്ഷണം നടന്നുവരികയാണ്. റഷ്യയില്‍ ഇനി 25 മണിക്കൂറുകളുടെ കൂടി പരീക്ഷണമേ നടത്താന്‍ ബാക്കിയുള്ളൂവെന്ന് ഡിആര്‍ഡിഒ അറിയിച്ചു.

Tags: DRDORajnathSinghIndiaPakWarTejasLCAKaveri EngineFund Kaveri Enginefifth generation fightrer jets
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

ഏത് വിമാനത്തിലും സ്ഥാപിക്കാൻ കഴിയുന്ന പുതിയ തലമുറ ബ്രഹ്മോസാണ് ഇന്ത്യയുടെ ലക്ഷ്യം : നീക്കം വ്യക്തമാക്കി ഡി ആർ ഡി ഒ

India

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

ആകാശത്ത് നിന്നും കടലിലേക്ക് വിമാനത്തില്‍ നിന്നും ഇട്ടുകൊടുക്കാവുന്ന ചെറിയ കണ്ടെയ്നറായ എഡിസി-150 (ഇടത്ത്) വിമാനത്തില്‍ നിന്നും എഡിസി150 കടലിലേക്ക് ഇട്ടുകൊടുക്കുന്നു (നടുവില്‍) കടലിലേക്ക് വീഴുന്ന എഡിസി 150 (വലത്ത്)
India

നടുക്കടലില്‍ പെട്ട ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഭയം വേണ്ട, കരയില്‍ വരാതെ പ്രവര്‍ത്തിക്കാന്‍ വേണ്ടതെല്ലാം അടങ്ങിയ ‘പോഡ്’ വിമാനമെത്തിയ്‌ക്കും

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.