കൊല്ലം: എറണാകുളം -കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന (06169/70) മെമു ട്രെയിന്‍ നവംബര്‍ 28 വരെ നീട്ടി. ഇത് സംബന്ധിച്ച് റെയില്‍വേ ഉത്തരവായി.
നിലവില്‍ ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത് തിങ്കള്‍ മുതല്‍ വെള്ളി വരെയാണ്. ശനിയാഴ്ച കൂടി സര്‍വീസ് വേണമെന്ന ആവശ്യം റെയില്‍വേ പരിഗണിച്ചിട്ടില്ല. പുതിയ സ്റ്റോപ്പുകളും അനുവദിച്ചിട്ടില്ല.
വേണാട്, പരശുറാം എക്‌സ്പ്രസുകളിലെ തിരക്ക് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഈ മെമു സര്‍വീസ് റെയില്‍വേ താത്ക്കാലികമായി അനുവദിച്ചത്. ഇത് സ്ഥിരം സര്‍വീസ് ആക്കുന്നത് പരിഗണിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെയും റെയില്‍വേ ബോര്‍ഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: