കൊച്ചി: എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഇത്.
രണ്ട് ജില്ലകളിലെയും കളക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
നേരത്തെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി നല്‍കിയിരുന്നു. മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്ക മാറ്റമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: