തിരുവനന്തപുരം : വന്യജീവികള്‍ കാടിറങ്ങുന്നതും മനുഷ്യജീവനും ഉപജീവനത്തിനും ഭീഷണിയാകുന്നതും അടിക്കടി ഉണ്ടാകുന്നതിനിടെ ജനരോഷം മറികടക്കാന്‍ പ്രശ്‌നത്തെ കേന്ദ്രത്തിന്റെ തലയില്‍ വച്ചു കൊടുക്കാനുളള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് അധികം ദിവസങ്ങള്‍ ഇല്ലെന്നിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ തന്ത്രം.
ഇതിന്റെ ഭാഗമായാണ് മനുഷ്യജീവനും സ്വത്തിനും ഭീഷണിയായ വന്യജീവികളെ കൊല്ലാന്‍ കേന്ദ്രത്തിന്റെ അനുമതി തേടാനുളള തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്.കാട്ടുപന്നികള്‍ക്ക് പുറമെ മനുഷ്യജീവനും സ്വത്തിനും ഭീഷണിയായ മറ്റ് വന്യജീവികളെയും കൊല്ലാനാണ് തീരുമാനം.
വന്യ ജീവികളുടെ ആക്രമണത്തില്‍ നിരവധി മനുഷ്യ ജീവനുകളാണ് അടുത്ത കാലത്തായി പൊലിഞ്ഞത്.കാട്ട് മൃഗങ്ങള്‍ നാട്ടിലിറങ്ങി വളര്‍ത്ത് മൃഗങ്ങളെ കൊന്നു തിന്നുന്നത് സംസ്ഥാനത്തെ മലയോര മേഖലകളില്‍ പതിവ് സംഭവങ്ങളാണ്. കാട്ടാനകളും പന്നികളും കുരങ്ങുകളും കൃഷി നശിപ്പിക്കുന്നതും ജനത്തിന്റെ ജീവിത മാര്‍ഗം അടയാനും കാരണമായിട്ടുണ്ട്.
ഇങ്ങനെയൊക്കെ വലിയ ജനരോഷം സംസ്ഥാന സര്‍ക്കാരിന് മേല്‍ ഉണ്ടായിരിക്കെയാണ് അത് മറികടക്കാന്‍ പന്ത് കേന്ദ്രത്തിന്റെ കോര്‍ട്ടിലേക്ക് തട്ടിയിടാനുളള തന്ത്രം.വന്യ മൃഗശല്യം നിയന്ത്രിക്കാന്‍ സംസ്ഥാനത്തിന് പലതും ചെയ്യാമെന്നിരിക്കെയാണ് കേന്ദ്രത്തിന്റെ തലയിലേക്കിട്ട് തടിയൂരാനുളള ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: