തിരുവനന്തപുരം: ഗതാഗത കരാറുകാരുടെ സമരം അവസാനിച്ചുവെങ്കിലും കാലവര്‍ഷം കാരണം റേഷന്‍ വിതരണം പ്രതിസന്ധിയിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ജി.ആര്‍. അനില്‍. കനത്ത മഴയും കാറ്റും ചില സ്ഥലങ്ങളിലെ വാതില്‍പ്പടി വിതരണത്തില്‍ തടസ്സം സൃഷ്ടിച്ചെങ്കിലും ജൂണ്‍ മാസത്തെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ വാതില്‍പ്പടി വിതരണം നിലവില്‍ 65 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മാസത്തിന്റെ അവസാന ദിവസത്തേക്ക് മാറ്റി വയ്‌ക്കാതെ കഴിവതും വേഗം റേഷന്‍ വിഹിതം കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.
മെയ് മാസത്തെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ പൂര്‍ണമായും പൊതുവിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ഈ മാസത്തെ റേഷന്‍ വിതരണം അവസാനിക്കാന്‍ 4 ദിവസങ്ങള്‍ ശേഷിക്കെ മെയ് 27 വൈകുന്നേരം 6 മണി വരെ 3,78,581 കുടുംബങ്ങള്‍ റേഷന്‍ കൈപ്പറ്റിയതുള്‍പ്പെടെ റേഷന്‍ വിതരണം 58.77 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. മലയോര – തീരദേശ മേഖലകള്‍ ഉള്‍പ്പെടെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 80 ശതമാനത്തിലധികം കുടുംബങ്ങള്‍ റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: