കൊല്ലം: ചരക്ക് കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് കൊല്ലം തീരത്തടിഞ്ഞ 41 കണ്ടെയ്‌നറുകള്‍ മാറ്റാന്‍ കൂടുതല്‍ സമയം വേണമെന്ന് വിദഗ്ധര്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിനെ അറിയിച്ചു. സാങ്കേതിക ഉപകരണങ്ങള്‍ കൊണ്ടുവരാനും കണ്ടെയ്‌നറുകള്‍ പല ഭാഗങ്ങളാക്കി കരയില്‍ എത്തിക്കാനും കൂടുതല്‍ സമയം ആവശ്യമാണ്. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ സല്‍വേജ് ഷിപ്പിങ് കമ്പനിയുടെ സാങ്കേതിക വിഭാഗം ടി &ടി സല്‍വേജ് പ്രവര്‍ത്തകരും കണ്ടെയ്‌നര്‍ മാറ്റാന്‍ ചുമതപ്പെടുത്തിയ വാട്ടര്‍ലൈന്‍ ഷിപ്പിങ്ങിന്റെ ഉദ്യോഗസ്ഥരുമാണ് ഇക്കാര്യം പറഞ്ഞത്.
കൃത്യമായ കാര്യ പദ്ധതി തയ്യാറാക്കി ജനങ്ങള്‍ക്കും തീരപരിസ്ഥിതിക്കും കോട്ടം തട്ടാതെ കണ്ടെയ്‌നറുകള്‍ മാറ്റണമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ തൊഴിലാളികളെ നിയോഗിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ഓരോ സ്ഥലത്തും നിയോഗിക്കുന്ന സംഘങ്ങളുടെ വിവരങ്ങള്‍ കൈമാറുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും വേണം.
ശക്തികുളങ്ങരയിലെ ഒന്‍പത് കണ്ടെയ്‌നറുകളില്‍ രണ്ടെണ്ണം കരയില്‍ അടുപ്പിച്ചെന്നും കൊല്ലം ബീച്ചിലെ കണ്ടെയ്‌നറുകള്‍ മാറ്റുന്ന പ്രവൃത്തി നടക്കുകയാണെന്നും ടി & ടി സല്‍വേജ് കമ്പനി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: