ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം കണ്ട് പാകിസ്ഥാന്‍ പട്ടാളക്കാര്‍ പേടിച്ചോടുന്നതിന്റെ വീഡിയോ പുറത്തുവിട്ട് അതിര്‍ത്തി രക്ഷാസേന (ബിഎസ് എഫ്- ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്). ചൊവ്വാഴ്ചയാണ് ബിഎസ് എഫ് ഈ വീഡിയോ പുറത്തുവിട്ടതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.വീഡിയോയില്‍ പട്ടാളക്കാര്‍ ഭയന്ന് ഓടുന്നത് കാണാം.
ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിലുള്ള ആക്രമണത്തിന്റെ ശക്തികണ്ട് പട്ടാളക്കാര്‍ പോസ്റ്റില്‍ നിന്നും ഓടിപ്പോവുകയായിരുന്നു. ഇത്രയും വലിയ തിരിച്ചടി അവര്‍ പ്രതീക്ഷിച്ചില്ലായിരുന്നുവെന്നും അതുകൊണ്ടാണ് അവര്‍ ഓടിപ്പോയതെന്നും പക്ഷെ അവര്‍ അവരുടെ തീവ്രവാദകേന്ദ്രങ്ങളെ വീണ്ടും പുനസ്ഥാപിക്കുമെന്നുറപ്പാണെന്നും ബിഎസ് എഫ് ഡിഐജി പറയുന്നു.
അന്താരാഷ്‌ട്ര അതിര്‍ത്തിപ്രദേശത്തുള്ള പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങള്‍ക്കും പാകിസ്ഥാന്‍ സൈനികരുടെ പോസ്റ്റുകള്‍ക്കും വലിയ കേടുപാടുകള്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ സംഭവിച്ചുവെന്നും ബിഎസ് എഫ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: