ന്യൂദല്‍ഹി: വേടന്‍ എന്ന റാപ് ഗായകന് തുടക്കത്തില്‍ പ്രശസ്തി ലഭിച്ചത് അയാളുടെ രോഷവും അമര്‍ഷവും നിറഞ്ഞ ആലാപനമായിരുന്നു. ‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം തുടങ്ങിയ വേടന്റെ വരികള്‍ക്ക് നല്ല വരവേല്‍പായിരുന്നു. ബാല്യത്തിലെ അനാഥത്വവും നിഷേധിക്കപ്പെട്ട മാതൃത്വവും വേടന്‍ എന്ന ഗായകന്റെ വരികള്‍ക്ക് തീ കൂട്ടിയിട്ടുണ്ട് എന്നത് നേരാണ്.
കടലമ്മ കരഞ്ഞല്ലേ പെറ്റത്,
കണ്ണീരെല്ലാം അവളല്ലേ കട്ടത്
കരയല്ല കടലല്ലേ കണ്ടത്
കടലിന്റെ മക്കളാ കടലിന്റെ…തുടങ്ങി ഉള്ളില്‍ തൊടുന്ന വരികള്‍ വേടന്‍ എഴുതിയിരുന്നു. പക്ഷെ ഈ വേടന്‍ മരിച്ചിരിക്കുന്നു.
വേടന്‍ 2.0 എന്നത് വേടന്റെ രണ്ടാം ജന്മം അപകടകരമാണെന്ന് പലരും വിലയിരുത്തുന്നു. കഞ്ചാവ് കൈവശം വെച്ചതിന്റെ പേരില്‍ പൊലീസ് പിടികൂടിയ ശേഷമാണ് മറ്റൊരു വേടനെ കേരളം കാണുന്നത്. ഹിന്ദുത്വത്തെയും മോദിയെയും സനാതനധര്‍മ്മത്തെയും എതിര്‍ക്കുന്ന വേടന്‍. ഇതിനര്‍ത്ഥം ഈ കലാകാരനെ ആരോ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയല്ലേ, അവരുടെ അജണ്ടകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയല്ലേ വേടന്‍ എന്ന തോന്നല്‍ പലരിലും ഉയരുന്നു. കഴിഞ്ഞ ദിവസം രാമനെയല്ല, രാവണനെയാണ് തനിക്ക് ഇഷ്ടമെന്നും പത്തുതലയുള്ള രാവണനെക്കുറിച്ചുള്ള പാട്ട് വരാന്‍ പോവുകയാണെന്നും വേടന്‍ പറയുന്നു. ഇത് വേടന്റെ മനസ്സില്‍ സ്വാഭാവികമായി ഉയരുന്ന പാട്ടാണോ അതോ ചില അജണ്ടകള്‍ക്ക് വേണ്ടി വേടന്‍ പാട്ടെഴുതുകയാണോ?
രാജ്യം ഭരിയ്‌ക്കുന്ന ആള്‍ കപട ദേശീയവാദിയാണെന്നാണ് വേടന്റെ മറ്റൊരു കമന്‍റ്. വേടന്‍ എന്ന ഗായകന്‍ യാതൊരു സുരക്ഷയും വേണ്ടാതിരുന്ന കലാകാരനാണ്. അയാള്‍ക്ക് ഇപ്പോള്‍ കനത്ത സുരക്ഷ നല്‍കുന്നതുപോലെ ചില ബൗണ്‍സര്‍മാര്‍ എന്ന് വിളിക്കുന്ന ബോഡി ഗാര്‍ഡുകളും പ്രത്യക്ഷപ്പെടുന്നു. അതായത് വേടനെ ചില അജണ്ടകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ടി തടവിലാക്കിയിരിക്കുകയാണോ എന്ന ചോദ്യവും പലരുടെയും മനസ്സില്‍ ഉയരുന്നു. .
ഫ്രറ്റേണിറ്റി എന്ന വിദ്യാര്‍ത്ഥിസംഘടനയെ പിന്തുണച്ച് കൊണ്ട് സംസാരിക്കുന്ന വേടന്റെ വീഡിയോ വൈറലാണ്. ബംഗ്ലാദേശിൽ ഹിന്ദു ഉന്മൂലനം ലക്ഷ്യമിട്ടു കൊണ്ട് പ്രവർത്തിക്കുന്ന ഭീകര സംഘടനയാണ് ജമാ അത്ത് ഇസ്ലാമി. അതിന്റെ ഇന്ത്യൻ പതിപ്പായ ജമാ അത്ത് ഇസ്ലാമി ഹിന്ദ് ന്റെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി എന്ന സംഘടന. അതിന് വേണ്ടി വേടൻ പ്രചരണം നടത്തുന്നു എന്നത് ഭയപ്പെടുത്തേണ്ട കാര്യമാണ്. വേടനെ മുന്നില്‍ നിര്‍ത്തി ചില ശിഥില ശക്തികള്‍ ഇരുട്ടിന്റെ മറവില്‍ അവരുടെ അജണ്ടകള്‍ സെറ്റ് ചെയ്യുകയാണോ?
പൗരത്വ പ്രക്ഷോഭം, സംവരണപ്രക്ഷോഭം എന്നിവയ്‌ക്കെതിരെ പോരാടിയ, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ദളിത്, മുസ്ലിം സമുദായങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും എതിരെ പോരാടിയ ഫ്രറ്റേണിറ്റക്ക് വേടന്‍ ആശംസ നേരുമ്പോള്‍ വേടന്റെ അജണ്ട ഏതാണ്ട് സെറ്റ് ചെയ്തത് പോലെ തോന്നുന്നു.
ബംഗ്ലാദേശിൽ ഹിന്ദു ഉന്മൂലനം ലക്ഷ്യമിട്ടു കൊണ്ട് പ്രവർത്തിക്കുന്ന ഭീകര സംഘടനയാണ് ജമാ അത്ത് ഇസ്ലാമി. അതിന്റെ ഇന്ത്യൻ പതിപ്പായ ജമാ അത്ത് ഇസ്ലാമി ഹിന്ദ് ന്റെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി എന്ന സംഘടനയ്‌ക്കു വേണ്ടി വേടൻ പ്രചരണം നടത്തുന്ന രംഗമാണിത്. ഇന്ത്യയിൽ കലാപവും അരാജകത്വവും… pic.twitter.com/Q2Z1vJQYWA
— The Rightwave (@rightwaveindia) May 27, 2025
പ്രതികരിക്കാൻ ഇവിടെ എഴുതുക: