ന്യൂദല്‍ഹി: “നിങ്ങള്‍ കരുത്തനായിരിക്കുമ്പോള്‍ ദുര്‍ബനെന്ന് കാണിക്കാം, പക്ഷെ നിങ്ങള്‍ ദുര്‍ബലനായിരിക്കുമ്പോള്‍ കരുത്തനാണെന്ന് കാണിക്കണം”- യുദ്ധത്തെക്കുറിച്ചുള്ള ഈ പ്രമുഖ വാചകം ചൈനയുടെ ഒരു പഴയ കാല സൈനിക ജനറലായ സുന്‍ സു എഴുതിയ ‘ദി ആര്‍ട് ഓഫ് വാര്‍’ (The Art of War) എന്ന പുസ്തകത്തിലുള്ളതാണ്. രാഷ്‌ട്രീയഭരണകര്‍ത്താക്കള്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ വായിച്ചിരിക്കേണ്ട പുസ്തകമാണിത്. രചിച്ച പറയുന്നു. കാരണം യുദ്ധത്തിന്റെ അടിസ്ഥാന മനശാസ്ത്രം ഇതിലുണ്ട്.
ഏതെങ്കിലും രാജ്യത്തിന്റെയും ഭരണാധികാരിയോ വിദേശകാര്യമന്ത്രിയോ ഒരു യുദ്ധമുണ്ടായാല്‍ അതിലുണ്ടായ നഷ്ടങ്ങള്‍ മാധ്യമങ്ങളോട് പറയുമോ? ഇല്ല എന്ന ഉത്തരമാണ് ലോകത്തിലെ എല്ലാ രാജ്യതന്ത്രവിദഗ്ധരും ഇതിന് നല്‍കുന്ന ഉത്തരം. യുദ്ധവിശകലനവിദഗ്ധരും ഇതേ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഒരു രാജ്യം ഭരിയ്‌ക്കുന്ന നേതാവിന് ഒരു യുദ്ധമുണ്ടായാല്‍ എതിരാളിക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് പറയാം. തെളിവ് സഹിതം അത് വിശദീകരിക്കുകയുമാകാം. അതല്ലാതെ സ്വന്തം നഷ്ടങ്ങള്‍ യുദ്ധസമയത്ത് വെളിപ്പെടുത്താതിരിക്കലാണ് ജനങ്ങളുടെയും സൈന്യത്തിന്റെയും മനോവീര്യം ബലപ്പെടുത്തുന്നതിന് ആവശ്യം എന്നത് യുദ്ധതന്ത്രത്തിലെയും രാജ്യഭരണത്തിലെയും ബാലപാഠമാണ്. ഇത് അറിയാത്ത രാഹുല്‍ ഗാന്ധി എങ്ങിനെയാണ് നാല് ദശകത്തോളം ഇന്ത്യ ഭരിച്ച , ഏറെ ദേശീയ പാരമ്പര്യം അവകാശപ്പെടാവുന്ന കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ കിരീടം വെയ്‌ക്കാത്ത രാജാവായി വിലസുന്നത് എന്ന ചോദ്യം ഉയരുകയാണ്.
പലപ്പോഴും സ്വന്തം ബുദ്ധിയില്‍ ചിന്തിച്ചും വിശകലനം ചെയ്തും രാഷ്‌ട്രീയം സംസാരിക്കുന്ന വ്യക്തിയല്ല രാഹുല്‍ ഗാന്ധി. ഇദ്ദേഹം നല്ല വായനക്കാരനാണോ എന്നും അറിയില്ല. കുറഞ്ഞ പക്ഷം നെഹ്രുവും ഇന്ദിരാഗാന്ധിയും പുസ്തകങ്ങള്‍ വായിക്കുകയെങ്കിലും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി എല്ലായ്പോഴും വിദേശശക്തികളുടെ അജണ്ടകള്‍ക്കനുസരിച്ച് സംസാരിക്കുന്ന നേതാവായാണ് തോന്നുതന്നതെന്നും രാഷ്‌ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു.
അതേ സമയം യുദ്ധത്തില്‍ സുതാര്യത നിലനിര്‍ത്താന്‍ ചില കാര്യങ്ങളെല്ലാം വെളിപ്പെടുത്തകയും ചെയ്യാം. ഇക്കാര്യം ഇന്ത്യന്‍ സേന വെളിപ്പെടുത്തുകയും ചെയ്തു. പക്ഷെ പാകിസ്ഥാന്‍ ഇന്ത്യക്കാരുടെയും ഇന്ത്യന്‍ സേനയുടെയും ആത്മവീര്യം നശിപ്പിക്കാന്‍ ഇല്ലാത്ത നഷ്ടകഥകള്‍ പെരുപ്പിച്ച് പറയുകയായിരുന്നു.
ഓപ്പറേഷന്‍ സിന്ദൂര്‍ നടന്നതിന് ശേഷം മെയ് 11നാണ് രാഹുല്‍ഗാന്ധി ഇക്കാര്യം ചോദിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കറെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍നോക്കിയത്. “ഇന്ത്യയുടെ എത്ര വിമാനങ്ങളാണ് നഷ്ടമായത്? പാകിസ്ഥാന് ഇക്കാര്യം അറിയാം. ഇക്കാര്യത്തില്‍ ജയശങ്കറുടെ മൗനം കുറ്റകരമാണ്.”- ഇതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. ഇക്കാര്യം പാകിസ്ഥാന് അറിയാമെന്ന് രാഹുല്‍ ഗാന്ധി പറയുന്നത് മൂന്ന് റഫാല്‍ ജെറ്റുകള്‍ വെടിവെച്ചിട്ടെന്ന പാകിസ്ഥാന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ്. പക്ഷെ ഇതുവരെയും പാകിസ്ഥാനോ ചൈനയോ അമേരിക്കയോ ഒരു റഫാല്‍ ജെറ്റിന്റെ പോലും ചിത്രം പുറത്തുവിട്ടിട്ടില്ലെന്നതാണ് വാസ്തവം.
അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ജയശങ്കറിനോടുള്ള ചോദ്യത്തെ സിനിസ്റ്റര്‍ എന്ന പദം കൊണ്ട് പലരും വിശേഷിപ്പിച്ചത്. പൈശാചികയമാ, കുടിലബുദ്ധിയുള്ള, ദ്രോഹചിന്തയുള്ള എന്നാണ് സിനിസ്റ്റര്‍ എന്ന ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥം. ഇന്ത്യയുടെ എത്ര വിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടു എന്ന ചോദിക്കുന്നതിന് പിന്നില്‍ ഇന്ത്യയെ നന്നാക്കാനോ, ഇന്ത്യയുടെ മഹത്വം വിളംബരം ചെയ്യാനോ അല്ല, ഇന്ത്യയെ ദ്രോഹിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ള ചോദ്യമായിരുന്നു രാഹുല്‍ ഗാന്ധിയുടേത്.
ഉക്രൈന്‍-റഷ്യ യുദ്ധത്തില്‍ അമേരിക്കന്‍ പത്രങ്ങള്‍ എന്തൊക്കെ കഥകളാണ് എഴുതിയത്. റഷ്യ തകര്‍ന്നു എന്ന് വരെ കഥകള്‍ നീണ്ടു. പുടിന് മാറാരോഗമാണെന്ന് കഥകള്‍ മെനഞ്ഞു. പക്ഷെ റഷ്യ ഇന്നും ഉക്രൈനെ തിരിച്ചടിക്കുയാണ് എന്നതല്ലേ വാസ്തവം.
ഇറാഖ്-യുഎസ് യുദ്ധത്തില്‍ ഭൂമിക്കടയിലെ തുരങ്കങ്ങളില്‍ മുഴുവന്‍ അപകടകരമായ രാസായുധങ്ങള്‍ സദ്ദാം ഹുസൈന്‍ ഒളിപ്പിച്ചുവെച്ചു എന്നായിരുന്നു അമേരിക്കന്‍ മാധ്യമപ്രചാരണം. പക്ഷെ സദ്ദാമിനെ തടവുകാരനായി പിടിച്ച ശേഷം ഈ രാസായുധങ്ങളെക്കുറിച്ച് ആരും മിണ്ടിയിട്ടേയില്ല. അതാണ് യുദ്ധം. ഇതില്‍പാലിക്കേണ്ട മര്യാദകള്‍ ഏത് നേതാവും പാലിച്ചേ പറ്റൂ. അതേക്കുറിച്ച് എ,ബി, സി,ഡി അറിയാത്ത ഒരു നേതാവിന്റെ കൈകളില്‍ കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ ഏല്‍പിച്ചത് എത്ര ദൗര്‍ഭാഗ്യകരമാണ്. ഇങ്ങിനെ ഒരു പ്രതിപക്ഷനേതാവുണ്ടായതില്‍ നാട് ലജ്ജിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: