തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി സമ്മാനഘടനയില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തുന്നു. അയ്യായിരത്തിന്റെ സമ്മാനങ്ങള്‍ വര്‍ദ്ധിപ്പിക്കും. രണ്ടായിരം രൂപയുടെയും ഇരുന്നൂറ് രൂപയുടെയും സമ്മാനം തിരികെ കൊണ്ടുവരും. 50 രൂപയുടെ സമ്മാനങ്ങള്‍ ഒഴിവാക്കുമെന്നും ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . ഒന്നര ലക്ഷത്തിന് അടുത്ത് ആളുകള്‍ ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നു. 43 കോടി രൂപ ക്ഷേമ പദ്ധതികള്‍ക്കായി വിതരണം ചെയ്യുന്നു.ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 573 കുട്ടികള്‍ക്ക് 13.66 ലക്ഷം രൂപയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: