ഹൈദരാബാദ്: ഹൈദരാബാദില്‍ നടക്കുന്ന മിസ്സ് വേള്‍ഡ് മത്സരം ഉപേക്ഷിച്ച് മിസ് ഇംഗ്ലണ്ട് മില്ല മാഗി നാട്ടിലേക്ക് മടങ്ങാനിടയായ സംഭവത്തെക്കുറിച്ചുള്ള ഉന്നതതല അന്വേഷണ റിപ്പോര്‍ട്ട് കര്‍ണ്ണാടക സര്‍ക്കാരിന് കൈമാറി. ബ്രിട്ടനിലേക്ക് മടങ്ങിയ ശേഷം ദി സണ്‍ പത്രത്തിനുനല്‍കിയ അഭിമുഖത്തില്‍ ‘അവിടെ ഒരു വേശ്യയെപ്പോലെയാണ് എനിക്ക് സ്വയം തോന്നിയത്’ എന്നാണ് മാഗി പറഞ്ഞത്. മിസ് വേള്‍ഡ് സംഘാടകര്‍ തന്നെ ‘അവരുടെ വിനോദത്തിനായി ഉപയോഗിച്ചുവെന്നും അവര്‍ ആരോപിച്ചിരുന്നു. സമ്പന്നരായ പുരുഷന്മാര്‍ക്ക് മുന്നില്‍ പരേഡ് ചെയ്യേണ്ടിവന്നതിനെത്തുര്‍ന്നാണ് അവര്‍ അപമാനിക്കപ്പെട്ട് മല്‍സരം ഉപേക്ഷിച്ച് മില്ല മാഗി മടങ്ങിയത്. രാജ്യത്തിനു തന്നെ അപമാനകരമായ ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അതേക്കുറിച്ച് അന്വേഷിക്കാന്‍ വനിതാ സുരക്ഷാ വിഭാഗത്തിന്റെ ചുമതലയുള്ള പോലീസ് ഡയറക്ടര്‍ ജനറല്‍ ശിഖ ഗോയല്‍ അടക്കം മൂന്ന് മുതിര്‍ന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയോഗിച്ചത്.
50 ഓളം പേരുടെ മൊഴികള്‍ അന്വേഷണ സംഘം വീഡിയോയില്‍ പകര്‍ത്തി, ഇവര്‍ മാഗിയെ പിന്തുണയ്‌ക്കുന്ന തെളിവുകളാണ് നല്‍കിയത്. മത്സരാര്‍ത്ഥികളോട് മുഴുവന്‍ സമയവും മേക്കപ്പ് ധരിക്കാനും ബാള്‍ ഗൗണുകള്‍ ധരിക്കാനും പറഞ്ഞിരുന്നതായാണ് മൊഴി. സ്‌പോണ്‍സര്‍മാരായ പുരുഷന്മാരെ സുഖിപ്പിക്കാന്‍ പറഞ്ഞപ്പോഴാണ് താന്‍ പ്രതികരിക്കാന്‍ തയ്യാറായതെന്ന് മാഗി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: