ന്യൂദൽഹി : ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം തകർത്തത് പാകിസ്ഥാന്റെ 72 പോസ്റ്റുകള്‍ . ചൊവ്വാഴ്ച പുറത്തിറങ്ങിയ ഓപ്പറേഷൻ സിന്ദൂരിന്റെ പുതിയ വീഡിയോയിൽ, പാകിസ്ഥാൻ പ്രദേശത്തിനുള്ളിലെ ഭീകര ക്യാമ്പുകളിൽ ബിഎസ്എഫ് നടത്തിയ കൃത്യമായ ആക്രമണങ്ങൾ കാണിക്കുന്നു.
പാക്കിസ്ഥാൻ റേഞ്ചർമാർ ജീവൻ രക്ഷിക്കാൻ ഓടുന്നതും തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിക്കുന്നതും ഇതിൽ കാണാം . കൂടാതെ, പാകിസ്ഥാൻ പോസ്റ്റുകൾ നശിപ്പിക്കപ്പെടുന്നതും കാണിച്ചിരിക്കുന്നു.
ലോണി, മസ്ത്പൂർ, ഛബ്ബാര ,അഖ്‌നൂർ, സാംബ, ആർഎസ് പുര സെക്ടറുകളിലെ നിരവധി ഭീകര പാഡുകൾ ബിഎസ്‌എഫ് തകർത്തതായി ബിഎസ്‌എഫ് ജമ്മു ഫ്രോണ്ടിയർ ഇൻസ്‌പെക്ടർ ജനറൽ ശശാങ്ക് ആനന്ദ് പറഞ്ഞു. “മെയ് 9-10 തീയതികളിൽ പാകിസ്ഥാൻ അഖ്‌നൂർ സെക്ടറിൽ പ്രകോപനമില്ലാതെ വെടിയുതിർക്കുകയും ബിഎസ്‌എഫ് പോസ്റ്റുകൾ ലക്ഷ്യമിടുകയും ചെയ്തു. മറുപടിയായി, ലഷ്‌കർ-ഇ-തൊയ്ബയുടെ ലോണി ലോഞ്ച് പാഡ് ഞങ്ങൾ ആക്രമിക്കുകയും കനത്ത നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: