കൊച്ചി: മാസപ്പടി കേസിൽ എല്ലാ എതിർ കക്ഷികളെയും കേൾക്കണമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ആദായനികുതി സെറ്റിൽമെൻ്റ് ബോർഡിന്റെ ഉത്തരവ് മുദ്രവച്ച കവറിൽ ഹാജരാക്കാനും കോടതി നിർദേശിച്ചു.
മാധ്യമ പ്രവർത്തകനായ എം.ആർ. അജയൻ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണയിലേക്കാണ് ഇന്ന് ഈ ഹർജി വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൻ വീണാ വിജയൻ, സി എം ആർ എൽ, വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് അടക്കം 15 എതിർകക്ഷികളാണുള്ളത്.
ആദായനികുതി സെറ്റിൽമെന്റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടത്. കേസ് ജൂൺ 17ലേക്ക് മാറ്റി വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: