ന്യൂഡല്‍ഹി: അണുബാധകളുടെ തീവ്രത പൊതുവെ നേരിയതാണെന്നും കോവിഡ് കേസുകളുടെ വര്‍ദ്ധനയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ബെല്‍ പറഞ്ഞു.
പടിഞ്ഞാറന്‍, തെക്കന്‍ പ്രദേശങ്ങളിലെ സാമ്പിളുകളുടെ ജീനോം സീക്വന്‍സിംഗ് പുതിയ വകഭേദങ്ങള്‍ ഗുരുതരമല്ലെന്നും ഒമിക്രോണ്‍ ഉപ വകഭേദങ്ങളാണെന്നും തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘കൂടുതല്‍ വകഭേദങ്ങള്‍ ഉണ്ടോ എന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അറിയാന്‍ കഴിയും.
മുമ്പ് രണ്ട് ദിവസത്തിനുള്ളില്‍ കോവിഡ് കേസുകള്‍ ഇരട്ടിയാകുന്നത് നമ്മള്‍ കണ്ടിരുന്നു, എന്നാല്‍ ഇത്തവണ വേഗത്തില്‍ വര്‍ദ്ധിക്കുന്നില്ല. എന്നാല്‍ കേസുകളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: