ധാക്ക: ജമാ അത്തെ ഇസ്ലാമി ഭീകരരുമായി ചേര്‍ന്ന് മുഹമ്മദ് യൂനസ് ബംഗ്ലാദേശ് ഭരണം പിടിച്ചെടുത്തെന്നും ഇപ്പോഴും ഭരിയ്‌ക്കുകയാണെന്നും കുറ്റപ്പെടുത്തി സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. ബംഗ്ലാദേശിനെ യുഎസിന് വേണ്ടി മുഹമ്മദ് യൂനസ് വില്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഷേഖ് ഹസീന ആരോപിച്ചു.
തന്റെ പാര്‍ട്ടിയായ അവാമി ലീഗിനെ നിരോധിച്ച സര്‍ക്കാര്‍ നടപടി തെറ്റാണെന്നും ഷേഖ് ഹസീന വാദിച്ചു. ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശത്തിലാണ് ഷേഖ് ഹസീനയുടെ ഈ കുറ്റപ്പെടുത്തല്‍. 2024 ആഗസ്തില്‍ ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥിവിഭാഗത്തിന്റെ നേതൃത്വത്തില്‍ അമേരിക്കയില്‍ ആസൂത്രണം ചെയ്ത് ബംഗ്ലാദേശിലേക്ക് ഇറക്കുമതി ചെയ്ത സ്വാഭാവികമെന്ന് തോന്നിക്കുന്നതും എന്നാല്‍ അടിമുടി ഗൂഢാലോചന നിറഞ്ഞതുമായ കലാപത്തിലൂടെയാണ് ഷേഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിച്ചത്. ഈ കലാപത്തിലൊന്നും പങ്കില്ലെന്ന മട്ടില്‍ നിന്നിരുന്ന മുഹമ്മദ് യൂനസ് ഒരു സുപ്രഭാതത്തില്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ചുമതല ഏല്‍ക്കുകയായിരുന്നു.
അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികളുടെ പ്രതിനിധിയാണ് മുഹമ്മദ് യൂനസ്. കലാപം നടത്തി ഡീപ് സ്റ്റേറ്റ് ശക്തികള്‍ക്ക് ഇഷ്ടമില്ലാത്ത ഭരണം അട്ടിമറിച്ച ശേഷം അവരുടെ ഏജന്‍റായ മുഹമ്മദ് യൂനസിന്റെ കൈകളില്‍ ഭരണം ഏല്‍പിക്കുകയായിരുന്നു. ഗ്രാമീണ്‍ ബാങ്ക് എന്ന പേരില്‍ പാവങ്ങള്‍ക്ക് ചെറിയ തുകകള്‍ കടം നല്‍കുന്ന കമ്പനി സ്ഥാപിച്ച് മൈക്രോലോണ്‍ എന്ന ആശയത്തിന്റെ പിതാവായാണ് മുഹമ്മദ് യൂനസിനെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഈ ഗ്രാമീണ്‍ ബാങ്കിന്റെ മറവില്‍ അദ്ദേഹം 100 കോടിയുടെ തട്ടിപ്പ് നടത്തിയത് അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ക്ക് പ്രശ്നമായിരുന്നില്ല. പിന്നീട് മുഹമ്മദ് യൂനസിന് നൊബേല്‍ സമ്മാനം നല്‍കി ലോകമെങ്ങും അംഗീകാരമുള്ള ശക്തിയായി ഇവര്‍ വളര്‍ത്തി.
സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഷേഖ് ഹസീനയ്‌ക്ക് ഇന്ത്യയാണ് അന്ന് അഭയം നല്‍കിയത്. ഷേഖ് ഹസീനയ്‌ക്ക് രാഷ്‌ട്രീയ അഭയം നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം യുഎസും യുകെയും തള്ളിക്കളയുകയായിരുന്നു. ഡീപ് സ്റ്റേറ്റ് ശക്തികള്‍ക്ക് വലിയ സ്വാധീനമാണ് ഈ രാജ്യങ്ങളിലെ ഭരണത്തില്‍ ഉള്ളത്.
മൂന്നാം തവണയും ബംഗ്ലാദേശീല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ശേഷമാണ് ഷേഖ് ഹസീനയെ ഭരണത്തില്‍ നിന്നും അട്ടിമറിച്ചതെന്നോര്‍ക്കണം. ഈ ഭരണം അട്ടമറിച്ച ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥിവിഭാഗം നേതാവിന് അമേരിക്കയില്‍ ഡീപ് സ്റ്റേറ്റ് ശക്തികളുടെ ഭാഗമായ എന്‍ജിഒ സംഘടന സ്വീകരണം നല്‍കിയിരുന്നു. കോട്ടും ടൈയും ധരിച്ച് അമേരിക്കന്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെപ്പോലെയാണ് ഇവര്‍ അന്ന് അവാര്‍ഡ് സ്വീകരിച്ചത്. ഇതിനര്‍ത്ഥം ഈ ജമാ അത്തെ ഇസ്ലാമി നേതാക്കള്‍ സ്വന്തം രാജ്യത്ത് അരാജകവാദികളെപ്പോലെയും കലാപകാരികളെപ്പോലെയും പെരുമാറുന്നതിലെ സത്യസന്ധത ഇല്ലായ്മയാണ് അന്ന് തെളിഞ്ഞത്. ഇവരുടെ കലാപശ്രമങ്ങളെ വാഴ്‌ത്തിപ്പാടി അന്ന് അമേരിക്കയിലെ സ്റ്റേജില്‍ മുഹമ്മദ് യൂനസും പ്രസംഗിച്ചിരുന്നു. അതിനര്‍ത്ഥം എത്ര ആസൂത്രിതമായാണ് ഇവര്‍ക്ക് രാജ്യത്ത് കലാപം വിതയ്‌ക്കാന്‍ കഴിയുന്നത് എന്നാണ്.
മൂന്നാം തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഷേഖ് ഹസീനയുടെ അടുത്ത് രണ്ട് അമേരിക്കന്‍ പ്രതിനിധികള്‍ വന്നതായി ഷേഖ് ഹസീന തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ബംഗ്ലാദേശിലെ സെന്‍റ് മാര്‍ടിനസ് എന്ന ദ്വീപ് അമേരിക്കയ്‌ക്ക് നല്‍കാനും അവിടെ ക്രിസ്തുരാജ്യം സ്ഥാപിക്കാനും ഉള്ള അമേരിക്കയുടെ നീക്കം നീക്കം തടഞ്ഞതാണ് താന്‍ അധികാരത്തില്‍ നിന്നും തെറിക്കാന്‍ കാരണമായതെന്ന് ഷേഖ് ഹസീന വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണം അവര്‍ ഫെയ്സ്ബുക്കിലെ പോസ്റ്റിലും ആവര്‍ത്തിച്ചു. സെന്‍റ് മാര്‍ട്ടിനസ് ദ്വീപ് അമേരിക്കയ്‌ക്ക് വിട്ടുനല്‍കാത്തതിന്റെ പേരിലാണ് ബംഗ്ലാദേശിന്റെ പിതാവ് എന്നറിയപ്പെടുന്ന ഷേഖ് മുജിബുര്‍ റഹ്മാന്‍ വധിക്കപ്പെട്ടത്. മുജീബുര്‍ റഹ്മാന്റെ മകളാണ് ഷേഖ് ഹസീന.
“സെന്‍റ് മാര്‍ട്ടിനസ് ദ്വീപ് വേണമെന്നുള്ള യുഎസിന്റെ ആവശ്യം എന്റെ പിതാവ് അംഗീകരിച്ചില്ല. ആ തീരുമാനത്തിന് അദ്ദേഹത്തിന് പകരം നല്‍കേണ്ടി വന്നത് സ്വന്തം ജീവനാണ്. അധികാരത്തില്‍ തുടരുന്നതിന് വേണ്ടി രാജ്യം വില്‍ക്കുന്നതിനെക്കുറിച്ച് ഞാന്‍ ഒരിയ്‌ക്കലും ചിന്തിച്ചിട്ടില്ലാത്തതിനാല്‍ എന്റെ വിധിയും അത് തന്നെയായിരുന്നു. ബംഗ്ലാദേശില്‍ ഇപ്പോള്‍ ജയിലുകള്‍ ശൂന്യമാണ്. അവര്‍ എല്ലാവരേയും വിട്ടയച്ചു. ഇപ്പോള്‍ ബംഗ്ലാദേശില്‍ ആ ഭീകരരുടെ ഭരണമാണ്.” – ഷേഖ് ഹസീന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: