റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട് റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുള്‍ റഹീമിന് 20 വര്‍ഷം തടവ് ശിക്ഷ. പൊതുഅവകാശ (പബ്ലിക് റൈറ്റ്‌സ്) പ്രകാരം 20 വര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്. റിയാദ് ക്രിമിനല്‍ കോടതിയില്‍ സൗദി സമയം തിങ്കളാഴ്ച രാവിലെ 9.30ന് നടന്ന സിറ്റിംഗിലാണ് തീര്‍പ്പുണ്ടായത്. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ റഹീമിന് അടുത്ത വര്‍ഷം മോചനമുണ്ടാകും 2026 ഡിസംബറില്‍ കേസിന് 20 വര്‍ഷം തികയും.
റിയാദിലെ ഇസ്‌കാന്‍ ജയിലില്‍ കഴിയുന്ന റഹീമിന്റെ തടവുകാലം 19-ാം വര്‍ഷത്തിലാണ്.ഓണ്‍ലൈന്‍ സിറ്റിംഗില്‍ ജയിലില്‍ നിന്ന് റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി പ്രതിനിധിയും റഹീമിന്റെ കുടുംബത്തിന്റെ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു. ഈ മാസം അഞ്ചിനായിരുന്നു കഴിഞ്ഞ സിറ്റിംഗ് .യഥാര്‍ത്ഥ കേസ് ഡയറി പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണം എന്ന് പറഞ്ഞാണ് അന്ന് കേസ് മാറ്റിയത്. സ്വകാര്യ അവാകാശം കണക്കിലെടുത്ത് വിധിച്ച വധശിക്ഷയാണ് 1.5 കോടി റിയാല്‍ (ഏകദേശം 34 കോടി ഇന്ത്യന്‍ രൂപ) ദിയാധനം സ്വീകരിച്ച് വാദി ഭാഗം മാപ്പ് നല്‍കിയതോടെ ഒഴിവായത്.
ഒമ്പത് മാസം മുമ്പാണ് വധ ശിക്ഷ ഒഴിവായത്.എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരം തീര്‍പ്പാവാത്തതാണ് ജയില്‍ മോചനം നീളാന്‍ ഇടയാക്കിയത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 13 സിറ്റിംഗ് നടന്നു. 2006 നവംബറിലാണ് സൗദി ബാലന്‍ അനസ് അല്‍ ഫായിസിനെ കൊലപ്പെടുത്തിയെന്ന കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. 2012ല്‍ വധശിക്ഷ വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: