കൊച്ചി: തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ അന്തിമ കുറ്റപത്രത്തിൽ സിപിഎമ്മിലെ തൃശൂരിലെ മുതിർന്ന നേതാക്കൾ പ്രതിപട്ടികയിൽ. സിപിഎമ്മിന്റെ മുൻ ജില്ലാ സെക്രട്ടറിമാരായ എം.എം വർഗീസ്, എ.സി മൊയ്തീൻ, കെ. രാധാകൃഷ്ണൻ എം. പി എന്നിവരാണ് പ്രതിപട്ടികയിൽ ഉള്ളത്. കൂടാതെ സിപി എമ്മിനെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊച്ചിയിലെ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പുതുതായി 27 പ്രതികളെ കൂടിയാണ് അന്തിമ കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 83 ആയി. തട്ടിപ്പിലൂടെ പ്രതികൾ 180 കോടി രൂപ സമ്പാദിച്ചുവെന്നും ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ബാങ്കിലെ രഹസ്യ അക്കൗണ്ടുകള്‍ വഴി സിപിഎമ്മിന്റെ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡി റിപ്പോര്‍ട്ടിലുള്ളത്.
സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് കള്ളപ്പണ ഇടപാട് നടന്നതെന്നുമാണ് ഇഡി കണ്ടെത്തൽ. കള്ളപ്പണ ഇടപാട് നടന്ന രഹസ്യ അക്കൗണ്ടുകളെക്കുറിച്ച് ആദായ നികുതി റിട്ടേണുകളിൽ വിവരങ്ങളുണ്ടായിരുന്നില്ലെന്നും ഇഡി റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: