തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജലജന്യ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം.
മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്‌ക്കും എലിപ്പനിയ്‌ക്കും സാധ്യതയുണ്ട്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഗംബൂട്ട്, ഗ്ലൗസ് മുതലായ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങിയവര്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. വെള്ളത്തിലിറങ്ങി ജോലി ചെയ്യുന്നവരും മറ്റും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം.
ഡോക്‌സിസൈക്ലിന്‍ ആന്റിബയോട്ടിക്ക് മരുന്നുകളുടെ വിഭാഗത്തില്‍ പെട്ടവയാണ്. ബാക്ടീരിയകളുടെ വളര്‍ച്ചയും വ്യാപനവും തടയുന്നതിലൂടെ അണുബാധ ഒഴിവാക്കും.
1960-കളിലാണ് ഇത് ആദ്യമായി മെഡിക്കല്‍ ഉപയോഗത്തിനായി അംഗീകരിച്ചത്, അതിനുശേഷം ലോകമെമ്പാടും ഏറ്റവും കൂടുതല്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ആന്റിബയോട്ടിക്കുകളില്‍ ഒന്നായി ഇത് മാറി. ന്യുമോണിയ പോലുള്ള അവസ്ഥയില്‍ ഇത് ഉപയോഗപ്രദമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: