കൊച്ചി: ദിലീപ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലി പ്രേക്ഷകപ്രീതി നേടി തിയറ്ററുകളില്‍ തുടരുകയാണ്. ദിലീപിന്റെ 150ാം ചിത്രം മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ്. സമീപ വര്‍ഷങ്ങളില്‍ ഒരു ദിലീപ് ചിത്രം നേടുന്ന ഏറ്റവും നല്ല അഭിപ്രായങ്ങളാണ് ചിത്രം നേടുന്നത്. ചിലര്‍ ഈ ചിത്രത്തെ വേട്ടയാടാന്‍ ട്രോളുകളും ഡിഗ്രഡേഷന്‍ കമന്‍റുകളുമായി പതിവുപോലെ എത്തുന്നു. ജിഹാദി കേന്ദ്രങ്ങളുമായി ബന്ധമുള്ളവരാണ് ഇവര്‍ എന്ന് കേരളം മനസ്സിലാക്കിക്കഴിഞ്ഞു.
ഇപ്പോഴിതാ ചിത്രം കണ്ട തന്റെ അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. പ്രിന്‍സ് ആന്‍ഡ് ഫാമിലി കണ്ടു. മനോഹരമായ കുടുംബ ചിത്രം. കുടുംബങ്ങള്‍ക്ക് ശരിക്കും ആസ്വദിക്കാനായി സൃഷ്ടിച്ചിരിക്കുന്നത്. വ്യക്തിപരമായി പറഞ്ഞാല്‍ പൊട്ടിച്ചിരിച്ചാണ് ചിത്രം കണ്ടത്. ദിലീപ് ഏട്ടനും ഷാരിസിനും (മികച്ച എഴുത്തിന്) ലിസ്റ്റിനും പുതുമുഖ സംവിധായകന്‍ ബിന്‍റോ സ്റ്റീഫനും അഭിനന്ദനങ്ങള്‍, ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: