തിരുവനന്തപുരം: നെടുമങ്ങാട് മിനിബസും കാറും കൂട്ടിയിടിച്ചു. പഴകുറ്റി വെമ്പായം റോഡില്‍ വേങ്കവിളയിലാണ് അപകടം ഉണ്ടായത്.
നാല് പേര്‍ക്ക് പരിക്കേറ്റു. വെമ്പായത്ത് നിന്നും നെടുമങ്ങാട് വരികയായിരുന്ന ട്രാവല്‍സും പഴകുറ്റിയില്‍ നിന്നും വെമ്പായത്തേക്ക് പോകുയായിരുന്നു കാറുമാണ് കൂട്ടിയിടിച്ചത്. കാര്‍ ട്രാവല്‍സിന് നേരെ വന്ന് ട്രാവല്‍സില്‍ ഇടിച്ച് കയറി.
നെടുമങ്ങാട് അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്ത് എടുത്തത്. ഇവരെ നെടുമങ്ങാട് ആശുപത്രിയിലേക്കും മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: