മനോരമയും മാതൃഭൂമിയും പോലുള്ള മുഖ്യധാരാപത്രങ്ങള്‍ മുനമ്പത്തെ വഖഫ് പ്രശ്നത്തെ തഴഞ്ഞപ്പോള്‍ അതിനെ ഒരു പ്രധാനവിഷയമായി പൊക്കിക്കൊണ്ടുവന്നത് ജന്മഭൂമിയാണെന്ന് സാമൂഹ്യനിരീക്ഷകനായ അഡ്വ.എ. ജയശങ്കര്‍.
മുനമ്പം പ്രശ്നമില്ലായിരുന്നെങ്കില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ നടന്ന സമരം വന്‍പ്രശ്നമായി മാറുമായിരുന്നു. പക്ഷെ മോദി സര്‍ക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിനെതിരായ സമരം ദുര്‍ബലമായത് മുനമ്പത്തെ വഖഫ് പ്രശ്നം ഉയര്‍ന്നുവന്നതുകൊണ്ടാണ്. – ജയശങ്കര്‍ പറഞ്ഞു.
പണ്ട് പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം ശക്തമായത് വ്യാജമായ ഭീതി പരത്തുക വഴിയാണ്. വാസ്തവത്തില്‍ പൗരത്വ ഭേദഗതി ബില്ലിലൂടെ ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞുകയറുന്നവര്‍ക്ക് മാത്രമാണ് പ്രശ്നമുണ്ടാകുക.. അല്ലാതെ ഇന്ത്യയില്‍ ജനിച്ചുവീഴുന്ന ഒരാള്‍ക്കും ഈ പൗരത്വബില്ല് കൊണ്ട് അവരുടെ പൗരത്വം പോകുന്ന പ്രശ്നമേ ഇല്ലായിരുന്നു. പക്ഷെ ഇവിടെ നടന്ന പ്രചാരണം എന്താണ് ? മോദി സര്‍ക്കാരിന് താല്‍പര്യമില്ലാത്ത ഒരു പ്രത്യേകസമുദായത്തില്‍പെട്ടവരെ ഇന്ത്യയില്‍ നിന്നും പുറത്താക്കാന്‍ പോകുന്നു എന്ന വ്യാജപ്രചാരണമാണ് അന്ന് അവര്‍ അഴിച്ചുവിട്ടത്. – ജയശങ്കര്‍ പറഞ്ഞു.
പാര്‍ലമെന്‍റില്‍ വഖഫ് നിയമത്തെക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ എല്ലാവരും മുനമ്പം എന്ന പേര് പറയുകയുണ്ടായി. ഇത് മുനമ്പം പ്രശ്നത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. വഖഫ് നിയമം ചൂണ്ടിക്കാട്ടി കാശുകൊടുത്ത് ഭൂമിവാങ്ങിയവരെ മുനമ്പത്ത് നിന്നും ഇറക്കിവിടുന്നു എന്ന രീതിയിലാണ് മുനമ്പം പ്രശ്നം ഉയര്‍ന്നുവന്നത്. – ജയശങ്കര്‍ പറഞ്ഞു.
കൈപ്പത്തിക്കാരാണ് മുനമ്പം പ്രശ്നത്തില്‍ ഏറ്റവുമധികം സമരം ചെയ്തത്. വേളാങ്കണ്ണി മാതാവ് കഴിഞ്ഞാല്‍ പിന്നെ സോണിയാഗാന്ധി എന്ന് വിശ്വസിക്കുന്നവരായിരുന്നു മുനമ്പത്ത് നിന്നും ഇറക്കിവിടല്‍ ഭീഷണി അനുഭവിച്ചത്. പക്ഷെ സതീശന്‍ മുസ്ലിംലീഗിന്റെ തോളിലാണ് കയ്യിട്ട് നില്‍ക്കുന്നത്. അതുകൊണ്ട് അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. അത് സതീശന്റെ നിസ്സഹായത. – ജയശങ്കര്‍ പറഞ്ഞു
വഖഫ് നിയമഭേദഗതിയെക്കുറിച്ച് കേരളത്തിലെ ഇടത് പക്ഷ മന്ത്രിസഭ പ്രമേയം പാസാക്കിയത്. എന്നാല്‍ പിന്നീട് ഇതിന് കടകവിരുദ്ധമായി പിണറായി സര്‍ക്കാര്‍ കക്ഷിചേര്‍ന്നു. ഇത് എന്തിന് വേണ്ടിയാണ്? ന്യൂനപക്ഷ സമുദായത്തെ പ്രീതിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ലെറ്റര്‍ ഹെഡും സീലും മാത്രമുള്ള ചില സംഘടനകളാണ് വഖഫ് ഭേദഗതി ബില്ലിനെതിരെ ബഹളമുണ്ടാക്കിയത്.
ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി രൂപ വിഴുങ്ങി
മുനമ്പത്ത് നിന്നും അധികം ദൂരെയല്ലാത്ത സ്ഥലമാണ് എസ്എന്‍പുരം. അവിടെ വെളുത്തകടവ് എന്ന പേരുള്ള സ്ഥലത്ത് ഒരു സമരം നടക്കകുയാണ്. ജമാ അത്തെ ഇസ്ലാമിക്കാര്‍ വഖഫ് സ്വത്ത് മറിച്ചുവിറ്റു. ദാറുസ്സലാം പള്ളിയുടെ സ്വത്തുക്കള്‍ ഒരു ട്രസ്റ്റുണ്ടാക്കി ജമാ അത്തെ ഇസ്ലാമിക്കാര്‍ അവരുടെ ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റി. നാഷണല്‍ ഹൈവേയ്‌ക്ക് സ്ഥലം ഏറ്റെടുത്തപ്പോള്‍ ദാറുസ്സലാം പള്ളിയുടെ സ്ഥലവും ഏറ്റെടുത്തു. പക്ഷെ ഇതിന്റെ തുക ഈ ട്രസ്റ്റ് തട്ടി. ജമാ അത്തെ ഇസ്ലാമിക്കാര്‍, മാധ്യമം പത്രം നടത്തുന്ന, മീഡിയവണ്‍ ചാനല്‍ നടത്തുന്നവര്‍ തൊണ്ടുതൊടാതെ രണ്ടരക്കോടി രൂപ മുക്കി.- അഡ്വ. ജയശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: