ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ആക്രമിക്കുമെന്ന് പറഞ്ഞ ബംഗ്ലാദേശിന്റെ മുന്‍ മേജര്‍ ജനറല്‍ ഇപ്പോള്‍ ഒളിവിലാണ്. ബംഗ്ലാദേശിന്റെ മുന്‍ മേജര്‍ ജനറലായ എഎല്‍എം ഫസ്ലൂര്‍ റഹ്മാനായിരുന്നു ഈ കമന്‍റിന് പിന്നില്‍. പക്ഷെ ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുക മാത്രമല്ല, ഒടുവില്‍ സമാധാനം ഇരന്ന് വാങ്ങുന്ന സ്ഥിതിയിലേക്ക് പാകിസ്ഥാനെ എത്തിച്ചു.
ഇപ്പോള്‍ ബംഗ്ലാദേശിന്റെ മുന്‍ മേജര്‍ ജനറലായ എഎല്‍എം ഫസ്ലൂര്‍ റഹ്മാനെ കാണാനില്ല. നാണക്കേട് ഭയന്ന് അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നില്ല. കാരണം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്നും ഇങ്ങിനെ ആക്രമിക്കുമെന്നും ആരും സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. മുഹമ്മദ് യൂനസിന്റെ വലം കൈ ആയതിനാല്‍ ഫസ് ലൂര്‍ റഹ്മാന്റെ പ്രസ്താവന യൂനസിനും അപമാനമായി.
.പക്ഷെ ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരിന് സൈനികകാര്യങ്ങളില്‍ ഉപദേശം കൊടുക്കുന്ന ജോലി നിര്‍വ്വഹിക്കുന്ന ആള്‍ കൂടിയാണ് എഎല്‍എം ഹസ് ലൂര്‍ റഹ്മാന്‍. ഇദ്ദേഹത്തിന്റെ പ്രസ്താവന പക്ഷെ ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാര്‍ തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക