നടി അമല (ഇടത്ത്) സാമന്ത (വലത്ത്)
മകന്‍ നാഗചൈതന്യ മരുമകളായ നടി സാമന്തയില്‍ നിന്നും പിരിഞ്ഞുപോയെങ്കിലും അമ്മായിയമ്മയായ നടി അമലയ്ക്ക് സാമന്ത പ്രിയങ്കരിയാണ്. മകന്‍ പിരിഞ്ഞുപോകുന്നതില്‍ അല്‍പം പോലും അമലയ്ക്ക് താല്‍പര്യമില്ലായിരുന്നു.
പക്ഷെ വിധിവൈപരീത്യങ്ങള്‍ എന്തൊക്കെയോ കര്‍മ്മങ്ങള്‍ ചെയ്യുന്നു. എന്തായാലും സാമന്തയോടുള്ള തന്റെ സ്നേഹം എത്രയാണെന്ന് ഈയിടെ അമല പരസ്യമായി പ്രകടിപ്പിച്ചു. സീ തെലുഗു അവാര്‍ഡ് വേദിയായിരുന്നു രംഗം.
ഈ ചടങ്ങില്‍ തെലുഗു സിനിമയില്‍ 15 വര്‍ഷംപൂര്‍ത്തിയാക്കിയ സാമന്തയ്‌ക്ക് പ്രത്യേകം അവാര്‍ഡുണ്ടായിരുന്നു. ഇത് വാങ്ങാന്‍ സ്റ്റേജില്‍ കയറിയ സാമന്ത രണ്ട് വാക്ക് സംസാരിക്കുകയും ചെയ്തു. ഈ സമയം സദസ്സില്‍ ഉണ്ടായിരുന്ന അമല നീണ്ട കരഘോഷം മുഴക്കുന്ന വീഡിയോ വൈറലാണിപ്പോള്‍. മകന്‍ നാഗചൈതന്യ ഇപ്പോള്‍ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്തിരിക്കുകയാണ്. സാമന്ത അതിന് ശേഷം സിംഗിളായി തുടരുകയാണ്.
വാസ്തവത്തില്‍ നാഗാര്‍ജുനയുടെ വളര്‍ത്തമ്മയാണ് അമല. അമലയുടെ ഭര്‍ത്താവായ നടന്‍ നാഗാര്‍ജുന ലക്ഷ്മീ ദഗ്ഗുബട്ടി എന്ന ഒരു നടിയെ മുന്‍പ് വിവാഹം ചെയ്തിരുന്നു. അതിലുള്ള മകനാണ് നാഗാര്‍ജുന. പക്ഷെ നാഗാര്‍ജുനയെ ഒരു അമ്മയെപ്പോലെ വളര്‍ത്തിയത് അമലയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക