Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബോളിവുഡില്‍ തുറന്നുപറയാന്‍ ഭയം ഉണ്ടെന്ന് പ്രകാശ് രാജും ജാവേദ് അക്തറും; ബോളിവുഡ് ദാവൂദ് ഭരിച്ചിരുന്ന ഭയാന്ധകാരം ഇവര്‍ക്ക് ഓര്‍മ്മയില്ലേ?

നടന്‍ പ്രകാശ് രാജും പാട്ടെഴുത്തുകാരന്‍ ജാവേദ് അക്തറും ഇപ്പോള്‍ ബോളിവുഡിനെക്കുറിച്ച് പരാതിപ്പെടുന്നത് അവിടെ സത്യം തുറന്നുപറയാന്‍ ആരും തയ്യാറാവുന്നില്ല എന്നാണ്. എല്ലാവരും എന്തൊക്കെയോ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇവരുടെ മറ്റൊരു പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2025, 10:49 pm IST
in India, Entertainment

മുംബൈ: നടന്‍ പ്രകാശ് രാജും പാട്ടെഴുത്തുകാരന്‍ ജാവേദ് അക്തറും ഇപ്പോള്‍ ബോളിവുഡിനെക്കുറിച്ച് പരാതിപ്പെടുന്നത് അവിടെ സത്യം തുറന്നുപറയാന്‍ ആരും തയ്യാറാവുന്നില്ല എന്നാണ്. എല്ലാവരും എന്തൊക്കെയോ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇവരുടെ മറ്റൊരു പരാതി.

ഇങ്ങിനെ പരസ്യമായി വിമര്‍ശനം ഉയര്‍ത്തുമ്പോള്‍ ഇവര്‍ പണ്ട് ഒരു അധോലോകനായകന്‍ തന്റെ കാല്‍ക്കീഴില്‍ ബോളിവുഡിനെ ചവുട്ടിയരച്ചത് ഓര്‍മ്മിക്കുന്നുണ്ടോ? 90കളില്‍ ബോളിവുഡും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് ആഷിഖി എന്ന സിനിമയിലെ നായികയായിരുന്ന അനു അഗര്‍വാള്‍ ഈയിടെ നടത്തിയ വെളിപ്പെടുത്തല്‍ നോക്കിയാല്‍ ആ പഴയകാലം എത്ര മൃഗീയമായിരുന്നു എന്ന് മനസ്സിലാകും.

“അന്ന് ബോളിവുഡ് എന്നത് ഒരു ഡര്‍ട്ടി ബിസിനസായിരുന്നു. ഇന്ന് അത് എത്രത്തോളം ഡര്‍ട്ടി ആണെന്നറിയില്ല. “- പഴയ കാലത്തേക്ക് തിരിഞ്ഞുനോക്കി ഒരു അഭിമുഖത്തില്‍ അനു അഗര്‍വാള്‍ പറയുന്നു. “അന്ന് മേശയ്‌ക്കടിയിലൂടെയായിരുന്നു ഇടപാടുകള്‍. ദാവൂദ് ഇബ്രാഹിമിനെപ്പോലെയുള്ള അധോലോക നായകരാണ് എല്ലാം നിയന്ത്രിച്ചിരുന്നത്. അന്ന് സിനിമകള്‍ നിര്‍മ്മിക്കാനുള്ള പണം വന്നിരുന്നത് അധോലോകവുമായി ബന്ധപ്പെട്ടവരില്‍ നിന്നാണ്. തികച്ചും മറ്റൊരു സീനായിരുന്നു അന്ന്. “- അനു അഗര്‍വാള്‍ പറയുന്നു.

“ആഷിഖി എന്ന ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് ഇനിയും മുഴുവന്‍ പ്രതിഫലവും തന്നിട്ടില്ല. അവര്‍ താരമെന്നേറ്റതിന്റെ 60 ശതമാനം മാത്രമാണ് നല്കിയത്. ബാക്കി 40 ശതമാനം ഇപ്പോഴും അവരുടെ കയ്യിലാണ്.

അന്ന് അധോലോകനായകര്‍ക്കൊപ്പം നായികമാര്‍ ഉറങ്ങേണ്ടി വന്ന കാലം
ഇന്ന് ബോളിവുഡ് ശാന്തമാണ്. ആരും ആരെയും ഒന്നിനും നിര്‍ബന്ധിക്കുന്നില്ല. പണ്ട് ദാവൂദ് ഇബ്രാഹിമിന്റെ കാലത്ത് നായികമാര്‍ക്ക് പലപ്പോഴും പിടിച്ചുനില്‍‍ക്കാന്‍ അധോലോകനായകര്‍ക്കൊപ്പം കിടക്കപങ്കിടേണ്ടതായി വന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു. അന്ന് ഏത് റോളിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു. വിട്ടുവീഴ്ച ചെയ്യുന്നവ‍ര്‍ക്കേ റോളുകള്‍ കിട്ടൂ. മന്ദാകിനി, മോണിക്ക ബേഡി, അനിത അയൂബ്, മമത കുല്‍ക്കര്‍ണി, സോന മസ്താന്‍ മിര്‍സ, ഹീന കൗസര്‍, ജാസ്മിന്‍ ദുന്ന എന്നിങ്ങനെ ദാവൂദിനെയും അബു സലിമിനെയും ഇഖ്ബാല്‍ മിര്‍ചിയെയും ഛോട്ടാരാജനെയും സ്നേഹിക്കാന്‍ നിര്‍ബന്ധിതരായ നായികമാരുടെ കഥ സുലഭമായിരുന്നു. എത്രയോ കഴിവുള്ള നടിമാര്‍ അധോലോക ഭീഷണിയെ തുടര്‍ന്ന് ബോളിവുഡില്‍ നിന്നും മാഞ്ഞുമറഞ്ഞുപോയിട്ടുണ്ട്.

ഈ കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ എന്ത് ഭയമാണ് ഇന്ന് നിലനില്‍ക്കുന്നത്?

 

Tags: Dawood IbrahimPrakashrajUnderworldJavedAkhtar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രകാശ് രാജ്…പക്ഷെ, ഹിന്ദുക്കള്‍ ബുദ്ധരെ മതത്തിന്റെ പേരില്‍ കൊല്ലുകയോ ബലാത്സംഗം ചെയ്യുകയോ കൊള്ളയടിക്കുകയോ ചെയ്തില്ല

India

ആര്‍എസ് എസ് എന്ന ഉപ്പുള്ളപ്പോള്‍ ഉപ്പിലിട്ട ശിവസേനയെ ആര്‍ക്കും വേണ്ടാതായി; ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് ഇനി പ്രസക്തിയില്ല: ഫക്രുദ്ദീന്‍ അലി

ഹാജി മസ്താന്‍റെ മകള്‍ ഹസീന്‍ മസ്താന്‍ (നടുവില്‍) ഹാജി മസ്താന്‍ (വലത്ത്)
India

മുസ്ലിം അധോലോക നായകന്‍ ഹാജി മസ്താന്റെ മകള്‍ മോദിയ്‌ക്ക് അരികിലേക്ക് അഭയം തേടി എത്തുന്നത് ചരിത്രത്തിന്റെ കാവ്യനീതിയോ?

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദും ബോളിവുഡ് താരം വിനോദ് ഖന്നയും പാകിസ്ഥാനിലെ ലാഹോറില്‍ നൃത്തം ചെയ്യുന്നു (ഇടത്ത്) നടി രേഖയും ഈ ധനസമാഹരണ പരിപാടിയുടെ ഭാഗമായി ലാഹോറില്‍ നൃത്തം ചെയ്യുന്നു (വലത്ത്)
India

പാക് ക്രിക്കറ്റ് താരം മിയാന്‍ദാദും പഴയ ബോളിവുഡ് താരം വിനോദ് ഖന്നയും 1989ല്‍ പാകിസ്ഥാനില്‍ നൃത്തം ചെയ്തതിന് പിന്നില്‍ ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്

മോഹന്‍ലാലും മേജര്‍ രവിയും മൂകാംബികയില്‍ മേജര്‍ രവി മൂകാംബികയില്‍ (ഇടത്ത്) മോഹന്‍ലാല്‍ ആര്‍മി വേഷത്തില്‍ (വലത്ത്)
Kerala

ഗുജറാത്ത് കലാപം തലതിരിച്ചിട്ട എമ്പുരാന് കയ്യടി; ഓപ്പറേഷന്‍ സിന്ദൂര്‍ സിനിമയൊരുക്കുന്ന മേജര്‍ രവിയ്‌ക്ക് ട്രോള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.