തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. ജില്ലാ കളക്ടറേറ്റിലും തിരുവനന്തപുരം കോര്‍പറേഷനിലും പ്രധാന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കും. പൊതുമരാമത്ത് വകുപ്പിന്റെ കണ്‍ട്രോള്‍ റൂം കെ.എസ്.ടി.പി. ഓഫീസില്‍ ഉടന്‍ ആരംഭിക്കും.
തിരുവനന്തപുരം ജില്ലയില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി. ആര്‍. അനില്‍, പി. എ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാതല അവലോകന യോഗം ചേര്‍ന്നു. മഴക്കെടുതിയും ജില്ലയിലെ സ്ഥിതിഗതികളും വിലയിരുത്തിയ യോഗത്തില്‍ അടിയന്തര നടപടികള്‍ ആസൂത്രണം ചെയ്തു.
അടിയന്തര ആവശ്യങ്ങള്‍ക്കായി ഓരോ താലൂക്കിനും അഞ്ച് ലക്ഷം രൂപയും ഓരോ വില്ലേജിനും 25,000 രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം കോര്‍പറേഷന്‍ ഓരോ വാര്‍ഡിനും ഒരു ലക്ഷം രൂപ ആദ്യഘട്ടത്തില്‍ നല്‍കും. ആവശ്യമെങ്കില്‍ അടിയന്തര ഘട്ടങ്ങളില്‍ കൂടുതല്‍ സഹായം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക