ഹൈദരാബാദ് : തിരുപ്പതി തിരുമല കല്യാണ മണ്ഡപത്തിന്റെ പരിസരത്ത് മുസ്ലീം യുവാവ് നിസ്ക്കരിച്ചത് വിവാദമാകുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) പതിവായി സമൂഹ വിവാഹങ്ങൾ നടത്തുന്ന ക്ഷേത്രത്തിന്റെ ഒരു ഭാഗത്താണ് യുവാവ് നിസ്ക്കരിച്ചത് . സംഭവം ആരോ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്ക് വയ്‌ക്കുകയായിരുന്നു.
തൊപ്പി ധരിച്ച് നിലത്ത് വിരിച്ച തുണിക്കഷണത്തിൽ നമസ്‌കാരം നടത്തുന്ന ആളെ വീഡിയോയിൽ കാണാം .തമിഴ്നാട്ടിൽ നിന്നുള്ള ഒരു കൂട്ടം ഹിന്ദു ഭക്തരെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവറാണ് നിസ്ക്കരിച്ചതെന്നാണ് സൂചന .
വീഡിയോ പ്രചരിച്ചതോടെ ക്ഷേത്രനഗരത്തിന്റെ പവിത്രത ചൂണ്ടിക്കാട്ടി നിരവധി ഭക്തർ പ്രതിഷേധം പ്രകടിപ്പിച്ചു. പരമ്പരാഗതമായി അഹിന്ദുക്കൾക്ക് വിലക്കുള്ള പ്രദേശമാണിത്. തിരുപ്പതി പോലീസ് സൂപ്രണ്ട് ഹർഷവർധൻ രാജു സ്ഥലം സന്ദർശിച്ചു . സിസിടിവി ദൃശ്യങ്ങളുടെയും കാറിന്റെ രജിസ്ട്രേഷൻ നമ്പറിന്റെയും സഹായത്തോടെ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: